ദില്ലി: ദില്ലി സര്‍വകലാശാലയിലെ 12 കോളേജുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 18.75 കോടി രൂപ അനുവദിച്ച് ‌സര്‍ക്കാര്‍. ശമ്പള വിതരണത്തിന് വേണ്ടിയാണ് ഈ തുക അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഈ തുക ശമ്പള വിതരണത്തിന് അപര്യാപ്തമാണെന്നാണ് ദില്ലി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്റെ (ഡി.യു.ടി.എ) ആരോപണം.

ഗ്രാന്റ് ലഭിക്കുന്ന മുറയ്ക്ക് കോളേജുകള്‍ ശമ്പള വിതരണം പുനരാംഭിക്കും. പ്രത്യേക ഭരണ സംവിധാനങ്ങളില്ലാത്ത കോളേജുകള്‍ക്ക് ഫണ്ട് അനുവദിക്കില്ലെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജീവനക്കാരുടെ ശമ്പള വിതരണ നിലച്ചിരുന്നു. കൃത്യ സമയത്ത് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.യു.ടി.എ ഒരു ദിവസത്തെ നിരാഹാര സമരവും അനുഷ്ഠിച്ചിരുന്നു. 

‘സമ്പൂര്‍ണ്ണ ദുരന്തം': ട്രംപിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ഒബാമ ...

ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി ...

പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി തിരുവനന്തപുരം വിമാനത്താവളം; ദോഹയിൽ നിന്നുള്ള 182 അംഗസംഘം ഇന്നെത്തും ...

അതിർത്തി കടത്തില്ലെന്ന് സർക്കാർ ആവർത്തിച്ചിട്ടും പാസില്ലാത്തവർ വാളയാറിലെത്തി കാത്തിരിക്കുന്നു ...