Asianet News MalayalamAsianet News Malayalam

നിഷിലെ ഡിഐഎസ്എല്‍ഐ കോഴ്സ്; യോ​ഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു; അവസാന തീയതി നവംബർ 11

സംസാരഭാഷയെ ആംഗ്യഭാഷയിലേക്കും തിരിച്ചും കൈകാര്യം ചെയ്യാന്‍ നൈപുണ്യമുള്ള പ്രൊഫഷണല്‍ ആംഗ്യഭാഷാ വിവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍സിഐ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴ്സിന്‍റെ ലക്ഷ്യം. 

DISLI courses nish last date application november 11
Author
Trivandrum, First Published Nov 2, 2021, 4:25 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്‍റെ (നിഷ്) (National Institute of Speach and hearing)  ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്‍റര്‍പ്രെട്ടേഷന്‍ (ഡിഐഎസ്എല്‍ഐ) (Diploma in indian sign language interpretation)  കോഴ്സിലേക്ക് അപേക്ഷിക്കാം. സംസാരഭാഷയെ ആംഗ്യഭാഷയിലേക്കും തിരിച്ചും കൈകാര്യം ചെയ്യാന്‍ നൈപുണ്യമുള്ള പ്രൊഫഷണല്‍ ആംഗ്യഭാഷാ വിവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍സിഐ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴ്സിന്‍റെ ലക്ഷ്യം. കോഴ്സ് കാലാവധി രണ്ടുവര്‍ഷം. 30 സീറ്റുകള്‍ ഉണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

50 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്ലസ് ടു ആണ്  അടിസ്ഥാന യോഗ്യത. ഇംഗ്ലീഷിലോ, പ്രാദേശിക ഭാഷയിലോ ഉള്ള അറിവ് അഭിലഷണീയം. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം ദൃശ്യമാധ്യമങ്ങളിലെ വിവിധ പരിപാടികളിലും  സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ മേഖലയിലും ആംഗ്യഭാഷാ വിവര്‍ത്തകരുടെ സേവനം അനിവാര്യമാണ്. നവംബര്‍ 11 വരെ  https://rciapproval.org/rci_admission/ എന്ന വെബ്സൈറ്റ് പേജിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.nish.ac.in വെബ്സൈറ്റില്‍ ലഭിക്കും.

കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. 1997-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്നും ശ്രവണ സംസാര വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ ‍ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിഷ് ഗണ്യമായ സംഭാവനകള്‍ നല്കിവരുന്നു. വൈകല്യങ്ങളുളള ജനതയ്ക്ക് മെച്ചപ്പെട്ട ഭാവി ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ നിഷ്‌ മാര്‍ഗ്ഗദര്‍ശകത്വം നല്കുന്നുണ്ട്. 

ശ്രവണ-സംസാര വിഷമതകളുടെ വൈവിധ്യം നിര്‍ണ്ണയിക്കുകയും അവര്‍ക്കുള്ള ബഹുമുഖമായ ഇന്റര്‍വെന്‍ഷന്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നതിന് ഓഡിയോളജിസ്റ്റുകള്‍, സ്പീച്ച് ലാങ്ഗ്വിജ് പഥോളജിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ഇ.എന്‍.റ്റി.സര്‍ജ‍ന്‍, ന്യൂറോളജിസ്റ്റ് എന്നിവരുള്‍പ്പെട്ട ഒരു സംഘം തന്നെ നിഷ്-ല്‍ ഉണ്ട്. കേള്‍വിത്തകരാറുളള കൊച്ചുകുട്ടികളുടെ ഇന്റര്‍വെന്‍ഷനു വേണ്ടി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം. കൗണ്‍സിലിങ്ങും രക്ഷകര്‍ത്താക്കള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കലും. കേള്‍വിത്തകരാറുളള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ബിരുദകോഴ്സുകള്‍, തൊഴിലധിഷ്ഠിത റീഹാബിലിറ്റേഷന്‍ കോഴ്സുകള്‍ എന്നിവ ഉള്‍ക്കൊണ്ട അക്കാദമിക് പഠനവിഭാഗം. ക്യാമ്പുകളും ഔട്ട്റീച്ച് പ്രോഗ്രാമുകളും. ഡിസെബിലിറ്റി മേഖലയില്‍ ഗവേഷണം. സെമിനാറുകള്‍, ശില്പശാലകള്‍, സി.ആര്‍.ഇ. പ്രോഗ്രാമുകള്‍.

Follow Us:
Download App:
  • android
  • ios