Asianet News MalayalamAsianet News Malayalam

അടുത്ത അധ്യയന വർഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധം

മെയ് 30 ന് മുമ്പ് വിദ്യാലയങ്ങൾക്കാവശ്യമായ മാസ്കുകൾ നിർമ്മിച്ചു നൽകാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 

face mask is compulsory in schools
Author
Trivandrum, First Published Apr 25, 2020, 5:16 PM IST

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും നിര്‍ബന്ധമാ.യും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം ‘സമഗ്രശിക്ഷാ കേരള’ (എസ്എസ്കെ) ആണു മാസ്ക് തയാറാക്കുന്നത്. കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന, 40 ലക്ഷം തുണി മാസ്കുകളാകും ആദ്യ ഘട്ടത്തിൽ തയാറാക്കുകയെന്നു സംസ്ഥാന പ്രോജക്ട് ഡയറക്ടർ  വ്യക്തമാക്കിയിട്ടുണ്ട്. മെയ് 30 ന് മുമ്പ് വിദ്യാലയങ്ങൾക്കാവശ്യമായ മാസ്കുകൾ നിർമ്മിച്ചു നൽകാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 

എസ്എസ്കെ ജീവനക്കാർ, സ്പെഷലിസ്റ്റ് അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സന്നദ്ധ സേവനം  മാസ്ക് നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തും. അരക്കോടിയോളം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് മാസ്കുകൾ നൽകുന്നത്. എസ്എസ്കെയ്ക്കു കീഴിലുള്ള ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററും (ബിആർസി) കുറഞ്ഞത് 30,000 മാസ്കുകൾ തയാറാക്കണം. സൗജന്യ യൂണിഫോമിനുള്ള ഫണ്ടിൽനിന്നു പണം കണ്ടെത്തി ബിആർസികൾ തുണി വാങ്ങും. ഒരു മാസ്കിനു പരമാവധി 3 രൂപ ചെലവഴിക്കും. ​ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചായിരിക്കും മാസ്ക് നിർമ്മാണം. 

Follow Us:
Download App:
  • android
  • ios