Asianet News MalayalamAsianet News Malayalam

പരീക്ഷ കഴിഞ്ഞില്ലേ... ഇനി എന്താണ് പ്ലാൻ? മികച്ച ഒരവസരം കൈറ്റ് വിക്ടേഴ്സ് ഒരുക്കുന്നു, വിവരങ്ങൾ

ഈ അവസരം എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താം.

Free medical engineering training is organized by Kite Victors ppp
Author
First Published Mar 23, 2024, 1:30 PM IST

തിരുവനന്തപുരം: മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അവസരമൊരുക്കി കൈറ്റ് വിക്ടേഴ്സ്. വിപുലമായ പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നാണ് കൈറ്റ് വിക്ടേഴ്സ് അറിയിച്ചിരിക്കുന്നത്. ഈ അവസരം എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താം.

കൈറ്റ് വിക്ടേഴ്സ് പങ്കുവച്ച കുറിപ്പിങ്ങനെ...

പ്ലസ്ടു സയൻസ് പരീക്ഷ കഴിഞ്ഞു. ഇനി മെഡിക്കൽ/ എഞ്ചിനിയറിങ് ഉൾപ്പെടെയുള്ള  എൻട്രൻസ് പഠന കാലമാണ്. വലിയ ലക്ഷ്യം നേടുന്നതിൽ നിങ്ങളെ സഹായിക്കാൻ കൈറ്റ് വിക്ടേഴ്സും ഒരുങ്ങിയിരിക്കുകയാണ്. ഏപ്രിൽ 1 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഒരു മാസം നീണ്ട് നിൽക്കുന്ന എൻട്രൻസ് പരീക്ഷകൾക്കുള്ള തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു.

പാഠഭാഗങ്ങൾ വിശദീകരിച്ചും മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്തും വിദഗ്ധർ ക്ലാസുകളെടുക്കും. വരാനിരിക്കുന്ന മത്സര പരീക്ഷകളിൽ  സാധ്യതയുള്ള ചോദ്യമാതൃകകളെ പരിചയപ്പെടുത്തുന്നു.  'ക്രാക്ക് ദ എൻട്രൻസ്' എന്ന് പേരുള്ള ഈ പരിശീലനത്തിൽ പ്ലസ് വൺ , പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് മുഴുവൻ പാoഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

വിക്ടേഴസ് ക്ലാസിൽ ചർച്ച ചെയ്യുന്ന ചോദ്യോത്തരങ്ങൾക്ക് പുറമേ സ്വയം പരിശീലിക്കുന്നതിനുള്ള ക്വസ്റ്റ്യൻ സെറ്റുകളും ടെസ്റ്റ് പേപ്പറുകളും ഓൺലൈനായി നൽകും. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു മാതൃകാ എൻട്രൻസ് പരീക്ഷയും ഉണ്ടാവും. 2024 ഏപ്രിൽ 1 മുതൽ എല്ലാ ദിവസവും വൈകിട്ട് 7 മണിമുതലാണ്  പരിശീലനം. ചിട്ടയായും സമഗ്രമായുമുള്ള എൻട്രൻസ് പരീക്ഷാ പരിശീലനത്തിൽ കൈറ്റ് വിക്ടേഴ്സിനൊപ്പം ചേരാം. 

4.5 മണിക്കൂർ ഉറക്കം, കുളി-പല്ലുതേപ്പ് 30 മിനുട്ട്, വിദ്യാർത്ഥിയുടെ പഠന ടൈംടേബിൾ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

Follow Us:
Download App:
  • android
  • ios