യു. ജി. സി. യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി ഒന്‍പതിന് രാവിലെ 11ന് കായിക പഠന വിഭാഗത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള കായിക പഠന വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേയ്ക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യു. ജി. സി. യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി ഒന്‍പതിന് രാവിലെ 11ന് കായിക പഠന വിഭാഗത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യു. ജി. സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നോണ്‍ യു. ജി. സി. യോഗ്യതയുള്ളവരെയും പരിഗണിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ സെമിനാര്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ട്രാന്‍സലേഷന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ ജനുവരി ഏഴിന് രാവിലെ 10ന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സോമേശ്വര്‍ സതി (ഡല്‍ഹി സര്‍വ്വകലാശാല) മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. പ്രൊഫ. പി. എച്ച്. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആര്‍. അജയന്‍, പ്രൊഫ. പി. വി. ഓമന, പ്രൊഫ. ബി. അശോക്, ഡീന്‍ പ്രൊഫ. ആര്‍. ജയചന്ദ്രന്‍, പ്രൊഫ. കെ. വി. അജിത്കുമാര്‍, പ്രൊഫ. കെ. ആര്‍. സജിത, പ്രൊഫ. സുനിത ഗോപാലകൃഷ്ണന്‍, പ്രൊഫ. ടി. ആര്‍. മുരളീകൃഷ്ണന്‍, ഡോ. പി. ജിംലി, ആരിഫ് ഖാന്‍, എ. എ. സഹദ് എന്നിവര്‍ പ്രസംഗിക്കും. ഡോ. സോമേശ്വര്‍ സതി, ഡോ. ഡിയോ ശങ്കര്‍ നവീന്‍. ഡോ. പി. ജെ. ഹെര്‍മന്‍, ഡോ. കെ. എം. ഷെറിഫ്, ഡോ. എ. ആര്‍. സവിത, ഡോ. സിബി ജയിംസ്, ഡോ. ലക്ഷ്മി സുകുമാര്‍, ഡോ. പി. രോഹിത്, ഡോ. കെ. എന്‍. അനീഷ്, ഡോ. അഞ്ജലി, ഡോ. പി. ആര്‍. സനോജ്, കാവ്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍‍ അവതരിപ്പിക്കും.