Asianet News MalayalamAsianet News Malayalam

ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സുകൾ, ഐ.എച്ച്.ആര്‍.ഡി ഡിഗ്രി പ്രവേശനം, സ്‌കോള്‍ കേരള ഡിസിഎ

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്സി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

health care field courses and scole kerala DCA course
Author
Trivandrum, First Published Aug 18, 2022, 9:08 AM IST

തിരുവനന്തപുരം:  അസാപ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിന് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സുകള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വച്ചായിരിക്കും നടത്തുന്നത്. 

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ് കോഴ്‌സിലേക്ക് പത്താം ക്ലാസ് ജയിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചെല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്ലസ്ടുവിന് ബയോളജി ഐശ്ചിക വിഷയമായിട്ടുള്ള സയന്‍സ് ഗ്രൂപ്പ് ജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി 2022 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 6 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327.

ഐ.എച്ച്.ആര്‍.ഡി  ഡിഗ്രി പ്രവേശനം
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയ്ക്ക് കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045),  കുണ്ടറ (0474258086, 8547005066) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ഡിഗ്രി കോഴ്സുകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍  നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ആണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org യില്‍ ആഗസ്റ്റ് 16ന്  10 മണി മുതല്‍ സമര്‍പ്പിക്കാം.  അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ഓഗസ്റ്റ് 20ന് നോഡല്‍ പോളിടെക്‌നിക്കായ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ നടക്കും.   ഐ.ടി.ഐ പാസായവര്‍ രാവിലെ 9 മുതല്‍ 10.30 വരെ, പ്ലസ് ടു/വി.എച്ച്.എസ്.ഇ പാസായ ധീവര, കുടുമ്പി, കുശവന്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാവരും രാവിലെ 11ന്, 11.15 മുതല്‍ സ്റ്റേറ്റ് റാങ്ക്  5000 വരെ, 3.15 ന് ടെക്‌നോളജി പഠിക്കാന്‍ താത്പര്യമുള്ള എല്ലാവിഭാഗക്കാരും, 3.30 ന് സെല്‍ഫ് ഫിനാന്‍സിങ് കോളജില്‍ പഠിക്കാന്‍ താത്പര്യമുള്ള എല്ലാവരും ഹാജരാകണം.

സ്‌കോള്‍ കേരള; ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്സി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 60 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0471 2 342 950, 2 342 271, 2 342 369. വെബ് സൈറ്റ് : www.scolekerala.org

Follow Us:
Download App:
  • android
  • ios