Asianet News MalayalamAsianet News Malayalam

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ടൈംടേബിള്‍; പ്രാക്റ്റിക്കൽ പരീക്ഷ തീയതി പിന്നീട്

പ്രായോഗിക പരീക്ഷകളുടെ തിയതി പിന്നീട് അറിയിക്കും. പ്ലസ് ടു പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴ കൂടാതെ ഫീസടക്കാം. 20 രൂപ പിഴയോടെ ജനുവരി 8 വരെയും ഫീസടക്കാം.
 

higher secondary examination time table
Author
Trivandrum, First Published Dec 24, 2020, 10:10 AM IST

തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷകള്‍ ആരംഭിക്കുന്നത് രാവിലെ 9.45ന് ആയിരിക്കും. പ്രായോഗിക പരീക്ഷകളുടെ തിയതി പിന്നീട് അറിയിക്കും. പ്ലസ് ടു പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴ കൂടാതെ ഫീസടക്കാം. 20 രൂപ പിഴയോടെ ജനുവരി 8 വരെയും ഫീസടക്കാം.

പരീക്ഷാ ടൈംടേബിള്‍ ചുവടെ

മാര്‍ച്ച് 17 ന്
ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സാന്‍സ്‌ക്രിറ്റ് സാഹിത്യ, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍

മാര്‍ച്ച് 18ന്
സെക്കന്റ് ലാംഗ്വേജ്, കംമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (0LD ), കംമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

മാര്‍ച്ച് 19ന്
കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസ്‌നസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാര്‍ച്ച് 22ന്
മാത്തമറ്റിക്സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സാന്‍സ്‌ക്രിറ്റ് ശാസ്ത്ര, സൈക്കോളജി

മാര്‍ച്ച് 23ന്
ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി

മാര്‍ച്ച് 24ന്
പാര്‍ട്ട് 1 ഇംഗ്ലീഷ്

മാര്‍ച്ച് 25ന്
ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

മാര്‍ച്ച് 29ന്
ഫിസിക്‌സ്, ഇക്കണോമിക്‌സ്

മാര്‍ച്ച് 30ന്
സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക് സര്‍വീസ് ടെക്‌നോളജി (OLD ), ഇലക്ട്രോണിക് സിസ്റ്റംസ്

Follow Us:
Download App:
  • android
  • ios