Asianet News MalayalamAsianet News Malayalam

UPSC CSE : ആദ്യ രണ്ട് ശ്രമത്തിൽ പ്രിലിമിനറി പാസ്സായില്ല; മൂന്നാമത്തെ പരിശ്രമത്തിൽ 6ാം റാങ്ക് നേടി വൈശാഖ

ല്ലി സ്വദേശിയായ വൈശാഖ യാദവ് എന്ന പെൺകുട്ടിയാണ് തോൽവിയിൽ മനം മടുക്കാതെ കഠിനപരിശ്രമത്തിലൂടെ യുപി എസ് സി പരീക്ഷയെഴുതി സിവിൽ സർവ്വീസ് കരസ്ഥമാക്കിയത്. 

inspirational story of Vishakha Yadav
Author
Delhi, First Published Dec 10, 2021, 1:04 PM IST

ആദ്യത്തെ രണ്ട് ശ്രമത്തിലും യുപിഎസ്‍സി (UPSC) പ്രാഥമിക പരീക്ഷ (Preliminary Exam) പോലും പാസ്സാകാത്ത ഒരാൾ മൂന്നാമതും പരീക്ഷയെഴുതി അഖിലേന്ത്യാ തലത്തിൽ (Rank) റാങ്ക് നേടി. ദില്ലി സ്വദേശിയായ വൈശാഖ യാദവ് എന്ന പെൺകുട്ടിയാണ് തോൽവിയിൽ മനം മടുക്കാതെ കഠിനപരിശ്രമത്തിലൂടെ യുപി എസ് സി പരീക്ഷയെഴുതി സിവിൽ സർവ്വീസ് കരസ്ഥമാക്കിയത്. ദേശീയ തലത്തിൽ ആറാം റാങ്കോടെയാണ് വൈശാഖ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായത്. 

കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്നു വൈശാഖ. ദില്ലിയിലെ ദ്വാരക സ്വദേശിയാണ് ഈ പെൺകുട്ടി. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയതിന് ശേഷം വൈശാഖക്ക് ജോലിയും ലഭിച്ചു. രണ്ട് വർഷം ജോലി ചെയ്തതിന് ശേഷമാണ് യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാൻ വൈശാഖ തീരുമാനിക്കുന്നത്. കുടുംബത്തിന്റെ പൂർണ്ണപിന്തുണയോടെ ആയിരുന്നു ഈ തീരുമാനം. എന്നാൽ ആദ്യത്തെ രണ്ട് തവണ പരീക്ഷയെഴുതിയിട്ടും പ്രാഥമിക തലം പോലും കടക്കാൻ വൈശാഖക്ക് സാധിച്ചില്ല. 

എന്നാൽ രണ്ട് തോൽവികളും വൈശാഖയെ തളർത്തിയില്ല. ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ മൂന്നാം തവണയും പരീക്ഷക്ക് തയ്യാറെടുത്തു. പരീക്ഷ പാസായി എന്നുമാത്രമല്ല, അഖിലേന്ത്യാ തലത്തി്‍ ആറാം റാങ്ക് നേടിയാണ് വൈശാഖ ലക്ഷ്യത്തിലെത്തിയത്. ആദ്യത്തെ രണ്ട് തവണയും ധാരാളം പഠനസാമ​ഗ്രികൾ ഉപയോ​ഗിച്ചിരുന്നതായി വൈശാഖ പറയുന്നു. റിവിഷനിൽ ശ്രദ്ധിച്ചില്ല. മാത്രമല്ല മോക് ടെസ്റ്റുകളും പരിശീലിച്ചില്ല. പ്രിലിമിനറി പരീക്ഷക്ക് മുമ്പ് കഴിയുന്നത്ര മോക്ക് ടെസ്റ്റുകൾ പരിശീലിക്കണമെന്ന് വൈശാഖ മറ്റ് ഉദ്യോ​ഗാർത്ഥികളോട് പറയുന്നു. 

സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾ ഒരു ദിവസം ആറ് മുതൽ എട്ട് മണിക്കൂർ വരെ പഠിക്കണമെന്ന് വൈശാഖ പറയുന്നു. നിരവധി പുസ്തകങ്ങൾക്ക് പകരം, സിലബസിലുള്ള അത്യാവശ്യ പുസ്തകങ്ങൾ മാത്രം തെര‍ഞ്ഞെടുക്കുക. പരീക്ഷയെഴുതി പരിശീലിക്കുക. തെറ്റുകൾ മനസ്സിലാക്കി പഠിക്കുക, നിരന്തരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കൊടുക്കുക, എല്ലാ ദിവസവും കൂടുതൽ മികച്ച രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പ്രധാനമെന്നും വൈശാഖ പറയുന്നു. 

Follow Us:
Download App:
  • android
  • ios