Asianet News MalayalamAsianet News Malayalam

മഹിള സമഖ്യ സൊസൈറ്റിയിൽ നിയമനം: ഇന്റർവ്യൂ 20ന്

മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 

interview in mahila samakhya society
Author
Trivandrum, First Published Feb 17, 2021, 9:06 AM IST

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20ന് രാവിലെ 10.30ന് മലമ്പുഴ, ഐ.സി.ഡി.എസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്:   www.keralasamakhya.org.

Follow Us:
Download App:
  • android
  • ios