സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. സപ്ലൈകോ, സിഎംഎഫ്ആർഐ, നാഷണൽ ആയുഷ് മിഷൻ എന്നിവിടങ്ങളിൽ ഉദ്യോഗാര്‍ത്ഥികൾക്ക് അവസരമുണ്ട്.

തിരുവനന്തപുരം: ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അവസരം. സപ്ലൈകോ മുതൽ സിഎംഎഫ്ആര്‍ഐയിൽ വരെ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആര്‍ക്കൊക്കെ അപേക്ഷിക്കാം, അവസാന തീയതി, ഇന്‍റര്‍വ്യൂ തീയതികൾ തുടങ്ങി വിശദമായ വിവരങ്ങൾ ചുവടെ.

വിജ്ഞാനകേരളം തൊഴിൽ മേള 27 ന്

പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. എസ്‌ എസ്‌ എൽ സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രീ, പിജി, എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഒക്ടോബർ 27 ന് രാവിലെ 9.30 ന് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. 

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 200 ലധികം ഒഴിവാണുള്ളത്. തുടർന്ന് വരുന്ന മാസങ്ങളിൽ എല്ലാ നാലാം ശനിയാഴ്ചകളിലും അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും.തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/1LuHEzWF9G9hfsnX6 ൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 9495999667,9895967998

തൊഴില്‍മേള

കൊല്ലം: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി ഒക്ടോബര്‍ 27 ന് രാവിലെ 10 മുതല്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് തൊഴില്‍ മേള സംഘടിപ്പിക്കും. ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995307101, 9961976772, 6361175030.

സിഎംഎഫ്ആർഐയിൽ വിവിധ ഒഴിവുകൾ

കൊച്ചി: സിഎംഎഫ്ആർഐയിൽ രണ്ട് വ്യത്യസ്ത ഗവേഷണ പ്രൊജക്ടുകളിലായി ജൂനിയർ റിസർച്ച് ഫെലോയുടെ രണ്ട് ഒഴിവിലേക്കും യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ താൽകാലിമായാണ് നിയമം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് - www.cmfri.org.in.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊല്ലം: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം/ ബിരുദാനന്തരബിരുദം. പ്രായപരിധി: 2025 ഒക്ടോബര്‍ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 31ന് രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in, ഫോണ്‍: 0474 2082261.

സപ്ലൈകോയിൽ അവസരം

കോട്ടയം: സപ്ലൈകോയുടെ കാഞ്ഞിരപ്പള്ളി മെഡിക്കല്‍ സ്റ്റോറില്‍ നിലവിലുള്ള ഒഴിവിലേക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ / സ്വകാര്യമേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിഫാം/ഡിഫാം ഉള്ളവര്‍ക്ക് മുന്‍ഗണന. കരാറടിസ്ഥാനത്തിലാണ് നിയമനം. കാഞ്ഞിരപ്പള്ളി സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ തുടക്കത്തില്‍ 19500/- രൂപ ശമ്പളം ലഭിക്കും. 

ഉദ്യോഗാര്‍ഥികള്‍ കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിന്‍ ഡിപ്പോയില്‍ ഒക്ടോബര്‍ 29ന് രാവിലെ 10 നും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 9446569997.

ഏലപ്പാറ ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഏലപ്പാറ ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് ടെക്നീഷ്യന്‍), എസിഡി ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ നിലവിലുള്ള ഓരോ ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി ഒക്‌ടോബര്‍ 29ന് ഇന്റര്‍വ്യൂ നടക്കും. ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ യോഗ്യത: റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ അംഗീകൃത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് എസിഡി ഇന്‍സ്ട്രക്ടറുടെ യോഗ്യത. മേല്‍പ്പറഞ്ഞ യോഗ്യതകളോടൊപ്പം എം ബി എ യോഗ്യത നേടിയവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നതിന് 29ന് രാവിലെ 11ന് ഏലപ്പാറ ഗവ. ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുന്‍പാകെ എല്ലാ അസല്‍ സര്‍ട്ടിഫിറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744623848, 9946010769

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിലേയ്ക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സര്‍ക്കാര്‍/പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. പ്ലസ്ടു, ഡി.സി.എ, മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ടൈപ്പിങ്ങ് യോഗ്യതകളും, അഡോബ് പേജ് മേക്കര്‍, ഫോട്ടോ ഷോപ്പ് എന്നിവയില്‍ പരിജ്ഞാനവും ആവശ്യമാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 29ന് രാവിലെ 11 മണിയ്ക്ക് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233010.