Asianet News MalayalamAsianet News Malayalam

ജര്‍മ്മനി, യുകെ, കാനഡ, സൗദി അറേബ്യ, കുവൈത്ത്; മികച്ച തൊഴിലവസരങ്ങൾ കാത്തിരിക്കുകയാണോ? ഇപ്പോൾ രജിസ്റ്റർ ചെയ്യാം

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് ബയോഡേറ്റ അപ്ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. 

(പ്രതീകാത്മക ചിത്രം)

job opportunity for malayalees in different countries norka started registration
Author
First Published Aug 15, 2024, 2:50 PM IST | Last Updated Aug 15, 2024, 2:54 PM IST

തിരുവനന്തപുരം: വിദേശത്തേക്ക് തൊഴില്‍ അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ നിരവധി സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്നതാണ് നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യത ഉണ്ടാകണം. ഈ യോഗ്യതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. 

Read Also -  150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍-യു.കെ (ഇംഗ്ലണ്ട്, വെയില്‍സ്),  കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios