Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് പാസായവർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യമാണ്.

job opportunity in jordan free visa flight ticket food and accomodation
Author
First Published Aug 24, 2024, 3:50 PM IST | Last Updated Aug 24, 2024, 3:50 PM IST

തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. 100 ഒഴിവുകളാണ് ഉള്ളത്. 

പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം. സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം. 35 വയസ്സിൽ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ജോര്‍ദാനിയന്‍ ദിനാര്‍ 125 (ഏകദേശം 1,5000 രൂപ) + ഓവര്‍ടൈം അലവന്‍സ് ആണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം. 3 വർഷമാണ് കോൺട്രാക്ട് പീരീഡ്.

Read Also -  'സൗദികൾ കരുണയുള്ളവർ', ആടുജീവിതത്തിലെ 'അർബാബി'നെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം; കമന്‍റുകളുമായി അറബികളും

താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് jordan@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0471-2329440/41/42 /45 / 7736496574.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios