Asianet News MalayalamAsianet News Malayalam

അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം; ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ്

അസാപ് കേരള എ.ഐ.യു സർട്ടിഫൈഡ് ടെസ്റ്റർ, എസ്. ഇ.യു സർട്ടിഫൈഡ് സെലിനിയം എഞ്ചിനീയർ, സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ, സർട്ടിഫൈഡ് ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്സുകൾ നടത്തുന്നു. 

job vacancy course admission asap
Author
Trivandrum, First Published Nov 4, 2021, 9:28 AM IST

കാക്കനാട്: സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള (Asap Kerala), ഇൻടെർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ് (ISTQB), ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ് (ITB), അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് എന്നിവരോടു ചേർന്നു എ.ഐ.യു സർട്ടിഫൈഡ് ടെസ്റ്റർ, എസ്. ഇ.യു സർട്ടിഫൈഡ് സെലിനിയം എഞ്ചിനീയർ, സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ, സർട്ടിഫൈഡ് ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്സുകൾ നടത്തുന്നു. ഓടോഡ്സ്ക് ബി.ഐ.എം കോഴ്സ്,  ബിസിനസ് അനലിറ്റിക്സ് കോഴ്സ്, ഡിജിപെർഫോം സെർറ്റിഫിക്കേഷനും 100 ശതമാസം പ്ലേസ്മെന്റ് അസ്സിസ്റ്റൻസും ഉള്ള ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആയ ഡിജിപെർഫോം സെർട്ടിഫൈഡ് ഓൺലൈൻ മാർക്കറ്റിംഗ് പ്രാക്റ്റീഷനെർ (Dcomp) എന്നീ കോഴ്‌സുകളും നടത്തുന്നു. 

കമ്പ്യൂട്ടർ സയൻസ്/ ഐടി/ എംസിഎ ബിരുദധാരികൾ, ഐടി പ്രൊഫഷണലുകൾ, കമ്പ്യൂട്ടർ സയൻസ്/ ഐടി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ , എംസിഎ വിദ്യാർത്ഥികൾ/, ബി.സി.എ വിദ്യാർത്ഥികൾ, സിവിൽ എൻജിനീയറിങ് /ആർക്കിടെക്ചർ വിദ്യാർഥികൾ, ബി എസ് സി അല്ലെങ്കിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി മേജർ വിദ്യാർഥികൾ, ഇക്കണോമിക്സ്/കൊമേഴ്സിൽ ബിരുദാനന്തര ബിരുദധാരികൾ, എംബിഎ, ഡിപ്ലോമ ഏതെങ്കിലും വിഷയത്തിൽ ബിരുദം,അടിസ്ഥാന കമ്പ്യൂട്ടർ സയൻസും ഇന്റർനെറ്റ് പരിജ്ഞാനവുമുള്ള പ്ലസ് ടു വിദ്യാർഥികൾ തുടങ്ങിയവർക്ക് വിവിധ കോഴ്സുകളിലെ യോഗ്യത അനുസരിച് അപേക്ഷിക്കാം. ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു. വിശദവിവരങ്ങൾക്ക് വിളിക്കുക: 9495999749/ 9846954436/ 9567731991/ 8301820545/ 9633939696.

അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ആകാനും ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ആകാനും അവസരം. സിവിൽ എഞ്ചിനീറിങ്ങിൽ ബി.ടെക്/ എംടെക്, മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അസാപ് കേരളയിൽ ടെക്നിക്കൽ സ്കിൽ ഡെവലൊപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐ.ഇ.എൽ.ടി.എസ് പരിശീലനത്തിൽ രണ്ട് വർഷത്തെ പരിചയമുള്ളവർ, ഒഇടിയുടെ പ്രിപ്പറേഷൻ പ്രൊവൈഡർ പ്രോഗ്രാം (പിപിപി) പൂർത്തിയാക്കിയ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള റിട്ടയേർഡ് നഴ്സസ് എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9495999671 എന്ന നമ്പറിൽ ബന്ധപ്പെടണം. രജിസ്റ്റർ ചെയുവാൻ https://asapkerala.gov.in/ സന്ദർശിക്കുക.

Follow Us:
Download App:
  • android
  • ios