Asianet News MalayalamAsianet News Malayalam

Kerala Jobs 28 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: പ്രിൻസിപ്പൽ, ടൈപ്പിസ്റ്റ്, പ്രൊജക്റ്റ് അസിസ്റ്റന്റ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് -കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം- വാക് ഇൻ ഇന്റർവ്യൂ നടത്തും

Kerala Jobs 28 July 2022 job openings
Author
Trivandrum, First Published Jul 28, 2022, 10:50 AM IST

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു (state minority community development) കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് (principal) ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.

യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം - 695033. കൂടുതൽ വിവരങ്ങൾക്ക്:ഫോൺ: 0471-2300523, 24, www.minoritywelfare.kerala.gov.in.

ടൈപ്പിസ്റ്റ് നിയമനം
വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ   ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില,  തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന്     സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

വാക് ഇൻ ഇന്റർവ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്., എം.ഡി(കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് അഞ്ചിനാണ് അഭിമുഖം. താത്പര്യമുള്ളവർ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 11നു നേരിട്ട് ഹാജരാകണം.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ. ഓഗസ്റ്റ് മൂന്നിനു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ  കാര്യാലയത്തിലാണ് ഇന്റർവ്യൂ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഹാജരാകണം.
 

Follow Us:
Download App:
  • android
  • ios