രണ്ടര മാസമാണ് കോഴ്സിന്റെ ദൈർഘ്യം. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള റേഡിയോ കേരള സ്റ്റുഡിയോകളിൽ പഠനം.

തിരുവനന്തപുരം: റേഡിയോ ജോക്കി (ആർ.ജെ) ആവാൻ ആഗ്രഹിക്കുന്നവർക്കും സൗണ്ട് എഞ്ചിനീയറിംഗിൽ പ്രാഗൽഭ്യം നേടാൻ താത്പര്യമുള്ളവ‍ർക്കും പരിശീലനം നേടാൻ സുവ‍ർണാവസരം. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവ‍ർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാഡമി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൽ ഇപ്പോൾ ജോയിൻ ചെയ്യാം. 

ആർജെ ട്രയിനിംഗ് , ഓഡിയോ റിക്കോർഡിങ്, എഡിറ്റിങ് , മിക്സിങ്, ഡബ്ബിംഗ് , വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി സർക്കാർ അംഗീകൃത ഡിപ്ലോമ നേടാനുള്ള അവസരമാണിത്. കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ പ്രവർത്തിക്കുന്ന റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീസ് 15000 രൂപ. കൂടുതൽ വിവരങ്ങൾക്ക്, പി.എം ലാൽ, കോഴ്സ് കോർഡിനേറ്റർ 9744844522.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം