തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. പ്രായപരിധി ഇല്ല.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം സെന്ററിൽ നവംബർ ആദ്യ വാരം ആരംഭിക്കുന്ന ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. പ്രായപരിധി ഇല്ല. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ട് എത്തുക. കൂടുതൽ വിവരങ്ങൾക്ക് 9447225524. വെബ്‌സൈറ്റ്:www.kma.ac.in


