കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ പ്രോഗ്രാമിന്റെ മാറ്റിവെച്ച അഡ്മിഷൻ ജൂലൈ 25 ന് നടക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) എം.ബി.എ. പ്രോഗ്രാമിന്റെ മാറ്റിവെച്ച അഡ്മിഷൻ ജൂലൈ 25 ന് നടത്തും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് 50 ശതമാനം മാർക്കോടു കൂടിയ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്‌മെന്റ് സൗകര്യം നൽകും. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്‌ക്കഷനും ഇന്റർവ്യൂവും ജൂലൈ 25 രാവിലെ 10.30ന് കിറ്റ്‌സ് തിരുവനന്തപുരം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 9645176828 / 9446529467.
സ്കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം
സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ 2025-27 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങ ളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ജൂലൈ 25 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും ഫീസടച്ച് www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയയ്ക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽ വിലാസം സ്കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 2342950, 2342271, 2342369.


