ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്

തിരുവനന്തപുരം:എൽഡി ക്ലര്‍ക്ക് ആദ്യഘട്ട പരീക്ഷ ഇന്ന് സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം ജില്ലയിലേക്ക് അപേക്ഷിച്ച 1,39,187 പേരാണ് പരീക്ഷ എഴുതുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് സമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് പരീക്ഷാഹാളില്‍ പ്രവേശിച്ചില്ലെങ്കില്‍ പരീക്ഷയെഴുതാനാകില്ല.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തിരുവനന്തപുരത്ത് 272 കേന്ദ്രങ്ങളുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി അധിക സർവീസുകൾ നടത്തും. എറനാട്, പരശുറാം, മലബാർ എക്സ്പ്രസുകൾക്ക് അധിക ജനറൽ കോച്ചും അനുവദിച്ചിട്ടുണ്ട്. ആകെ 12,95,446 പേരാണ് ഇത്തവണ അപേക്ഷിച്ചത്. എട്ട് ഘട്ടമായിട്ടാണ് എൽഡി ക്ലര്‍ക്ക് പരീക്ഷ നടത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇടഞ്ഞ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനവകുപ്പും

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്