Asianet News MalayalamAsianet News Malayalam

സിവിൽ സർവീസ് ഫലം: മുപ്പത്തിയൊന്നാം റാങ്ക് ഉൾപ്പടെ നാല്പത്തിരണ്ടു പേരെ റാങ്ക് ലിസ്റ്റിൽ എത്തിച്ചു ലീഡ് ഐഎഎസ്

കേരളത്തിൽ നിന്ന് റാങ്ക് ലിസ്റ്റിൽ എത്തിയ ഉദ്യോഗാര്‍ഥികളിൽ  നാല്പത്തിരണ്ട് ഉദ്യോഗാര്‍ഥികളും ലീഡ് ഐഎഎസിലെ വിവിധ കോച്ചിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുത്തവരാണ്

Lead IAS Academy student secures 31st rank in UPSC Civil Services Results
Author
First Published Apr 16, 2024, 7:06 PM IST

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോൾ ഇത്തവണയും കേരളത്തിന് അഭിമാനിക്കാൻ കഴിയുന്ന രീതിയിൽ  മുൻവർഷങ്ങളിലെ പോലെ തന്നെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളികൾക്ക്  ഇടം നേടിക്കൊടുത്ത്  ലീഡ് ഐഎഎസ്  അക്കാദമി. കേരളത്തിൽ നിന്നും വളരെ കുറച്ചു വിദ്യാർത്ഥികൾ മാത്രമായിരുന്നു മുൻകാലങ്ങളിൽ റാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചിരുന്നത്.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഐഎഎസ് അക്കദമിയാണ് ലീഡ് ഐഎഎസ് അക്കാദമി. കേരളത്തിൽ നിന്ന്  റാങ്ക് ലിസ്റ്റിൽ എത്തിയ ഉദ്യോഗാര്‍ഥികളിൽ  നാല്പത്തിരണ്ട് ഉദ്യോഗാര്‍ഥികളും ലീഡ് ഐഎഎസിലെ വിവിധ കോച്ചിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുത്തവരാണ്.

തിരുവനന്തപുരത്തെ  പ്രധാന സിവിൽ സർവീസ് കേന്ദ്രമാക്കുന്നതിൽ ലീഡ് ഐഎഎസ് അക്കാദമിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാര്‍ത്ഥികളുടെ ലേണിംഗ്, സ്‌കോറിംഗ് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികള്‍, പേഴ്‌സണല്‍ അറ്റന്‍ഷന്‍ ലഭിക്കുന്ന തരത്തിലുള്ള മെന്റര്‍ഷിപ്പ് പരിപാടികള്‍ എന്നിവയൊക്കെ അക്കാദമിയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

പേഴ്‌സണല്‍ അറ്റന്‍ഷനോടൊപ്പം പേപ്പറുകള്‍ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കംപാരിറ്റിവ് ഇവാല്യുവേഷന്‍ പഠനരീതി ഫലപ്രദമായി നടപ്പിലാക്കിയത് ലീഡ് ഐ.എ.എസ് അക്കാദമിയാണ്. ലീഡിലെ ക്ലാസ്സുകളിലും ട്രെയിനിങ് പ്രോഗ്രാമുകളിലും ഒന്നില്‍ പോലും മുടങ്ങാതെ പങ്കെടുത്തതുകൊണ്ടാണ്‌ ഇത്തവണ റാങ്ക് കരസ്ഥമാക്കാനായതെന്ന്  മുപ്പത്തി ഒന്നാം റാങ്ക് നേടിയ വിഷ്ണു ശശികുമാർ കൂട്ടിച്ചേര്‍ത്തു.

2020 – ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലീഡ് ഐ.എ.എസ് അക്കാദമിയില്‍ നിന്നായിരുന്നു മുൻവർഷങ്ങളിലും  ഏറ്റവും കൂടുതല്‍ റിസല്‍റ്റ്  ഉണ്ടായിരുന്നത്. ഈ നേട്ടം ഇത്തവണയും തുടരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലീഡ് ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ എസ്. ശരത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നീണ്ട നിരതന്നെയാണ് ലീഡ് ഐഎഎസ്സിന്റെ വിജയരഹസ്യം. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷക്ക് പരിശീലനം നൽകുന്നതിന് കേരളത്തില്‍ ഏറ്റവും പ്രഗത്ഭനായ ശരത്ത് എസ് ആണ്  അക്കാദമിക് ഡയറക്റ്റർ.

സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷക്കുള്ള മോക്ക് ടെസ്റ്റ്  കേരളത്തിൽ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികൾ എഴുതുന്നത്  ലീഡ് ഐഎഎസ് ന്റെ പ്രിലിംസ്‌ ടെസ്റ്റ് സീരിയസ് ആണ്. കൂടാതെ ലീഡ് ഐഎഎസ് അക്കാദമിയുടെ പ്രിലിംസ് കില്ലര്‍ പ്രോഗ്രാമിലൂടെയാണ് കേരളത്തിൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികൾ  സിവിൽ സർവീസിന്റെ ആദ്യ കടമ്പയായ പ്രിലിംസ്‌ പരീക്ഷ വിജയിക്കുന്നത്.

പ്രിലിംസ് കില്ലർ പ്രോഗ്രാമിന് പുറമെ എഴുത്ത് പരീക്ഷാ പരിശീലനമായ മെയിൻസ് കില്ലർ പ്രോഗ്രാം ലീഡ് ഐഎഎസ് അക്കാദമിയുടെ വിദ്യാർഥികളെ മെയിൻസ് പരീക്ഷയ്ക്ക് മുന്നിൽ എത്താൻ ഏറെ സഹായിക്കുകയും ചെയ്യുന്നു. ലീഡ് ഐഎഎസ് അക്കാദമിയിൽ നിന്ന് തന്നെയായിരുന്നു കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിൽ ഏറ്റവും കൂടുതൽ മെയിൻസ് റിസൽറ്റ് ഉണ്ടായിരുന്നത്.

പ്രിലിംസ് കില്ലർ, മെയിൻസ് കില്ലർ കോഴ്‌സുകളും, കേരളത്തിലെ പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളുമടങ്ങിയ ലീഡ് പ്രൈം ബാച്ചാണ് ലീഡിലെ പ്രധാന പരിശീലന പരിപാടി.  

മെയ് , ജൂൺ ജൂലൈ,  മാസങ്ങളിൽ ക്ലാസുകൾ അറ്റന്റ് ചെയ്ത് തുടങ്ങിയാൽ അടുത്ത ജൂണിൽ പ്രിലിമിനറി പരീക്ഷയെഴുതാം.

Follow Us:
Download App:
  • android
  • ios