കോടതി ഉത്തരവുകളുണ്ടായിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുകയാണ്. ഇതോടെ ലൈബ്രറി സയൻസ് പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികളാണ് തൊഴിലില്ലാതെ പെരുവഴിയിൽ നിൽക്കുന്നത്.

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സകൂളുകൾ തുറന്നു. തുന്നലും സംഗീതവുമൊക്കെ പഠിപ്പിക്കാൻ സ്കൂളുകളിൽ അധ്യാപകരുമുണ്ട്. പക്ഷേ കുട്ടികളിൽ വായനാശീലം വളര്‍ത്താൻ ലൈബ്രേറിയൻ (librarian) മാത്രം സര്‍ക്കാർ സ്കൂളുകളില്ല (government schools). കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ 21 വർഷമായി ലൈബ്രേറിയൻ തസ്തികയിൽ നിയമനമില്ല. കോടതി ഉത്തരവുകളുണ്ടായിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുകയാണ്. ഇതോടെ ലൈബ്രറി സയൻസ് പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികളാണ് തൊഴിലില്ലാതെ പെരുവഴിയിൽ നിൽക്കുന്നത്.

പ്രീഡിഗ്രിയിൽ നിന്നും ഹയര്‍സെക്കന്ററിയിലോട്ട് മാറ്റിയ കാലം മുതൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരാണ് ലൈബ്രേറിയന്റെ താത്കാലിക ചുമതല വഹിക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികൾ ലൈബ്രറി സയൻസ് പഠിച്ചിറങ്ങിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തുന്നില്ല. കേരള വിദ്യാഭ്യാസ ചട്ടം 32 ആം അധ്യായത്തിലും 2001 ലെ സ്പെഷ്യൽ റൂൾസിലും ലൈബ്രേറിയൻ തസ്തിക വേണമെന്ന് പറയുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലെ ലൈബ്രേറിയൻമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് ഒഴിവുകൾ പിഎസ്‍സിയെ അറിയിക്കുന്നില്ല എന്ന ആക്ഷേപമാണുള്ളത്.