വിജയികൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും ദേശീയ നേതാക്കളുമായി സംവദിക്കാനും അവസരം ലഭിക്കും. 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലൻ്റ് ഹണ്ട് സീസൺ 5ന്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും.

ഓഗസ്റ്റ് 12ന് സംഘം ദില്ലിയിലേക്ക് യാത്ര തിരിക്കും. ആഗ്ര ഉൾപ്പടെയുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിദ്യാർത്ഥി സംഘം ഓഗസ്റ്റ് 21ന് തിരികെ എത്തും. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി കോളേജ് വിഭാഗങ്ങളിൽ നിന്നായി പ്രാഥമിക തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മത്സരിച്ചത്. താലൂക്ക് തലത്തിൽ മത്സരിച്ച 500 കുട്ടികളിൽ നിന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് പന്ത്രണ്ട് വീതവും, കോളേജ് വിഭാഗത്തിൽ നിന്ന് ആറും കുട്ടികളാണ് ഫൈനലിൽ വിജയികളായത്.

വിജയികൾ

ഹൈസ്കൂൾ വിഭാഗം

1. ഉമ എസ് കോട്ടൺ ഹിൽ ജി.എച്ച്.എസ്

2. നിരഞ്ജൻ നവീൻ, ലയോള സ്കൂൾ ശ്രീകാര്യം

3. നമിത ലക്ഷ്മി, ജ്യോതിസ് സെൻട്രൽ സ്കൂൾ ആറ്റിങ്ങൽ

4. ആമിന നിസാർ ജ്യോതിസ് സെൻട്രൽ സ്കൂൾ ആറ്റിങ്ങൽ

5. ദീപിക ബിനു, അമൃത കൈരളി വിദ്യാഭവൻ നെടുമങ്ങാട്

6. ശിവഗംഗ വി.എസ്, ജി.ജി.എച്ച്.എസ് മിതൃമല

7. പൂജ വി. നായർ എം.ജി.എം മോഡൽ സ്കൂൾ വർക്കല

8. നന്ദഗോപാൽ എൻ.എസ് എസ് എച്ച്. എസ്.എസ് മടവൂർ

9. അർച്ചന എ.എസ് ശ്രീ സരസ്വതി വിദ്യാലയം കാട്ടാക്കട

10. ഭവ്യ വി. ആർ ശാന്തിനികേതൻ സ്കൂൾ കാട്ടാക്കട

11. മയൂഖ മോഹൻ ഗേൾസ് എച്ച്. എസ്. എസ് നെയ്യാറ്റിൻകര

12. ദേവു എം.എസ് ഗേൾസ് എച്ച്. എസ് എസ് നെയ്യാറ്റിൻകര

ഹയർ സെക്കൻഡറി വിഭാഗം

1. ആര്യശ്രീ എ.എ. ചിന്മയ വിദ്യാലയം മണക്കാട്

2. ദേവനന്ദ എസ് തമ്പി, സെൻ്റ് മേരീസ് സെൻട്രൽ സ്കൂൾ പൂജപ്പുര

3. അക്ഷയ് നിവേദ് ആർ.എ, ജി.എച്ച് .എസ്.എസ് കിളിമാനൂർ

4. നജ ഫാത്തിമ ജി.എച്ച്.എസ്. തട്ടത്തുമല

5. അനുഷ ശേഖർ എം.ജി.എം മോഡൽ സ്കൂൾ വർക്കല

6. അനുവിന്ത എസ്.കൃഷ്ണ എം.ജി.എം മോഡൽ സ്കൂൾ വർക്കല

7. കാർത്തിക് ബി, ജി.വി.എച്ച്.എസ് പിരപ്പൻകോട്

8. ശിവാനി ആർ.എസ് അമൃത കൈരളി വിദ്യാഭവൻ നെടുമങ്ങാട്

9. ദേവാംഗന എ.ആർ ചിന്മയ വിദ്യാലയം കാട്ടാക്കട

10. ആദിത്യാ പ്രസാദ് എൽ, ജി.എച്ച്.എസ്. എസ് പരുത്തിപ്പള്ളി

11. ഹരിനന്ദൻ പി.എ വിക്ടറി വി.എച്ച്.എസ്.എസ് നേമം

12. അഷിത എസ് രാജ് ജി എച്ച് എസ് വെങ്ങാനൂർ

കോളേജ് വിഭാഗം

1. അഭിഷേക് എം നായർ മാർ ഇവാനിയോസ് കോളേജ്

2. നേഹാ അനൂപ് മാർ ഇവാനിയോസ് കോളേജ്

3. അവന്തിക ജെ. ശ്രീ ശങ്കര ദന്തൽ കോളേജ് അകത്തു മുറി,വർക്കല

4. ഫർഹാന എം. സി.എച്ച്.എം.എം കോളേജ് വർക്കല

5. നിഖില എസ്.യു കെ.യു.സി.റ്റി. ഈ നെടുമങ്ങാട്

6. അസ്മ എൻ.എസ് ,ഡെയിൽ വ്യൂ കോളേജ് ഓഫ് ഫാർമസി പുനലാൽ