Asianet News MalayalamAsianet News Malayalam

ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കേരളത്തിന് മിന്നും നേട്ടം; കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി എം ജി സർവകലാശാല

ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവ്വകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ

MG University has revived the reputation of Kerala
Author
First Published May 14, 2024, 8:42 PM IST

കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്‍റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി എം ജി സർവകലാശാല. റാങ്കിംഗില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എം ജി സര്‍വകലാശാല എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നതാണ് ഇത്തവണ മികവ് പുലർത്തി മുന്നേറിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 

ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവ്വകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എഷ്യൻ രാജ്യങ്ങളിലെ സർവ്വകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവ്വകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എം.ജി സർവ്വകലാശാല 134-ാം സ്ഥാനത്താണ്. എംജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവ്വകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്. 

ഇതിൽ കേരളത്തിൽ നിന്നുള്ള ഏക സർവ്വകലാശാലയും എം.ജിയാണ്. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണ്ണയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 739 സർവ്വകലാശാലകളാണ് ഈ വർഷത്തെ റാങ്ക് പട്ടികയിലുള്ളത്. നാഷണൽ അസസ്‌മെൻറ് ആൻറ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാം ഘട്ട റീ അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യൻ റാങ്കിംഗിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. 

പഠനം, ഗവേഷണം, സംരംഭകത്വ വികസനം, വിദേശ സർവ്വകലാശാലകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയ മേഖലകളിൽ കാലോചിതമായി മുന്നേറാൻ സർവ്വകലാശാലയ്ക്ക് സാധിച്ചതൊക്കെയും ഈ മികവിന് പിന്തുണയേകി. ഗവേഷണത്തിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലർത്തി ഈ കുതിപ്പിന് വഴിതുറന്ന സര്‍വ്വകലാശാലാ ക്യാമ്പസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios