ഉയർന്ന ശമ്പളം,സമ്മർദ്ദമില്ലാത്ത തൊഴിലിടം. വിദേശ രാജ്യത്തെ സാമൂഹിക സുരക്ഷ. നാട്ടിലെ ആശുപത്രികളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ വിട്ട് വിദേശത്ത് എത്തിയവർ സംതൃപ്തരാണ്. ഇനി എന്തിന് നാട്ടിലേക്ക് മടങ്ങണമെന്നാണ് ചോദ്യം

കൊച്ചി: വിദേശ കുടിയേറ്റം കൂടിയതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ പരിശീലനം കിട്ടിയ നഴ്സുമാരുടെ കടുത്ത ക്ഷാമമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രവർത്തിപരിചയമുള്ള നഴ്സുമാരുടെ കുറവ് രോഗിപരീചരണത്തെ ബാധിക്കുമെന്നാണ് ഡോക്ടർമാരുടെ ആശങ്ക. ചില ആശുപത്രികൾ നഴ്സിംഗ് യോഗ്യത ഇല്ലാത്തവർക്ക് പേരിന് പരിശീലനം നൽകി നിയമിക്കുന്നത് സർക്കാർ തടയണമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ വ്യക്തമാക്കി.

ഉയർന്ന ശമ്പളം,സമ്മർദ്ദമില്ലാത്ത തൊഴിലിടം. വിദേശ രാജ്യത്തെ സാമൂഹിക സുരക്ഷ. നാട്ടിലെ ആശുപത്രികളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ വിട്ട് വിദേശത്ത് എത്തിയവർ സംതൃപ്തരാണ്. ഇനി എന്തിന് നാട്ടിലേക്ക് മടങ്ങണമെന്നാണ് ചോദ്യം. ഇപ്പോൾ ബിഎസ്‍സി നഴ്സിംഗ് പഠിച്ചിറങ്ങുന്നവര്‍ തൊഴിൽ ഭാഷ പരീക്ഷ പാസായി നേരെ വിദേശത്തേക്കാണ്. അവർക്കതിന് കൃത്യമായ കാരണങ്ങളുമുണ്ട്. കൊവിഡിന് ശേഷം ലോകവ്യാപകമായി നഴ്സുമാരുടെ ആവശ്യം കൂടി.

പല രാജ്യങ്ങളും വിസാ നിയമങ്ങൾ എളുപ്പമാക്കി. 2021 മുതൽ ശരാശരി 35,000 നഴ്സുമാർ ഓരോ വർഷവും കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയെന്നാണ് കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ചിറങ്ങിയ മലയാളി നഴ്സുമാരുടെ കൂടി കണക്കെടുത്താൽ ഇരട്ടിയാകും. ഇതോടെ സംസ്ഥാനത്തെ ആശുപത്രികൾ നേരിടുന്നത് പ്രവർത്തിപരിചയമുള്ള നഴ്സുമാരുടെ കടുത്ത ക്ഷാമം. എ എൻ എം അഥവാ അസിസ്റ്റൻഡ് നഴ്സ് ആന്‍ഡ് മിഡ്‍വൈഫറി രണ്ട് വർഷ കോഴ്സ് കഴിഞ്ഞവരെ പരിശീലിപ്പിച്ച് പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ് ചില ആശുപത്രികൾ.

YouTube video player

ഒരു വിഭാഗം ആശുപത്രികൾ എ എൻ എം കോഴ്സ് പാസാക്കാത്തവരെ പോലും നഴ്സുമാരായി നിയമിക്കുന്ന ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് യുഎൻഎ പറയുന്നത്. 2018 ൽ യുഎൻഎ നടത്തിയ സമരത്തിന് ശേഷം സംഘടന സാന്നിധ്യമുള്ള ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച ശമ്പള വർധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കുടുംബത്തിനുള്ള സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് നഴ്സുമാർ കുടിയേറ്റം തുടരുകയാണ്. ആരോഗ്യ കേരളത്തിനെയാണ് ഇത് ക്ഷീണിപ്പിക്കുന്നതും.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനം ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലിം കുടുംബം; കാരണവും വ്യക്തമാക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം