തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. 

കോട്ടയം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽമേളയിൽ സെയിൽസ് മാനേജർ, മെക്കാനിക്, പൈത്തൺ ട്രൈനർ, ഷോറൂം മാനേജർ, ഗേറ്റ് മോട്ടോർ ടെക്‌നീഷ്യൻ തുടങ്ങി നൂറിലേറെ അവസരങ്ങളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 9495999688.