എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്.
എറണാകുളം: ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ ശരിയാണെന്നും പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം. 2021 ജനുവരി 1ന് മുൻപ് 18 വയസ്സ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്.
കരട് വോട്ടേഴ്സ് ലിസ്റ്റ് 2020 നവംബർ 16-ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാർ , ട്രൈബൽ വിഭാഗങ്ങൾ, ഭിന്നലിംഗക്കാർ, പ്രവാസികൾ, സർവീസ് വോട്ടേഴ്സ്, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങി അർഹരായ ഒരാൾപോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021 ആവിഷ്കരിച്ചിരിക്കുന്നത്.
ഓൺലൈൻ അപേക്ഷകൾ www.nvsp.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം . ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കുന്നവർ വോട്ടർമാർ ഫോം നമ്പർ 6ൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്/ എസ് എസ് എൽ സി ബുക്കിന്റെ ആദ്യപേജ് / ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട് രേഖ; മേൽവിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും റേഷൻ കാർഡ് പാസ്പോർട്ട് ആധാർ കാർഡ് മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം.
ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വരും ഏതെങ്കിലു നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിൽ വോട്ട് ഉള്ള വ്യക്തി മറ്റൊരു മണ്ഡലത്തിലേക്ക് പേർ ഇപ്പോഴും ഫോം നമ്പർ 6ൽ അപേക്ഷ സമർപ്പിക്കണം. വിദേശത്ത് ജോലി ചെയ്തുവരുന്ന ആളുകൾ പ്രവാസി വോട്ടർ ആയി അപേക്ഷിക്കുന്നതിനു ഫോം 6 എ പ്രകാരം അപേക്ഷ സമർപ്പിക്കണം. നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടു ആയിട്ടുള്ള വ്യക്തിയുടെ ഫോട്ടോ വ്യക്തിപരമായ മറ്റു വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഫോം നമ്പർ 8 പ്രകാരവും നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടർ ആയിട്ടുള്ള വ്യക്തി അതേ നിയോജകമണ്ഡലത്തിലെ മറ്റൊരു ബൂത്തിലേക്ക് പേര് ചേർക്കുന്നതിനായി ഫോം നമ്പർ 8 എ പ്രകാരവും അപേക്ഷ സമർപ്പിക്കണം.
ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടർമാർ ആയിട്ടുള്ള വ്യക്തി സ്വമേധയാ അല്ലെങ്കിൽ മറ്റൊരാളുടെ പേര് നീക്കം ചെയ്യുന്നതിനായി ഫോം നമ്പർ 7 പ്രകാരം അപേക്ഷ സമർപ്പിക്കണം. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് തിരുത്തലുകൾക്കുമായി www.voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വോട്ടർ ഹെല്പ് ലൈൻ ആപ്പിലൂടെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 1950 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 26, 2020, 9:26 AM IST
Post your Comments