Asianet News MalayalamAsianet News Malayalam

നീറ്റ് ക്ലാസ് : സൗജന്യ ഓൺലൈൻ പരിശീലനം മാർച്ച് 20 മുതൽ

ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി കോർ ഫാക്കൽറ്റിയും സീനിയർ സ്പെഷലിസ്റ്റും (എമർജൻസി മെഡിസിൻ) ഖലീഫ യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഡാനിഷ് സലീം സംഘവും ചേർന്നാണ് - The Instant Doctor Series നടത്തുന്നത്. 10 വർഷത്തെ നീറ്റ്‌ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ക്ലാസ് ആസൂത്രണം ചെയ്തിരിക്കുന്നത്.
 

neet Class Free online training from March 20
Author
First Published Mar 17, 2024, 2:29 PM IST

ഈ March 20 മുതൽ പ്ലസ് വൺ, പ്ലസ് ടു NEET UG വിദ്യാർഥികൾക്കായി 135 മണിക്കൂർ സൗജന്യ NEET ക്ലാസ്സ് നടത്തുന്നു. സാധാരണക്കാരായ കുട്ടികളെ എളുപ്പത്തിലും വേഗത്തിലും ഡോക്ടർ ആക്കാനായി ലക്ഷ്യമിട്ട് Instant Doctor സീരീസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി കോർ ഫാക്കൽറ്റിയും സീനിയർ സ്പെഷലിസ്റ്റും (എമർജൻസി മെഡിസിൻ) ഖലീഫ യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഡാനിഷ് സലീം സംഘവും ചേർന്നാണ് - The Instant Doctor Series നടത്തുന്നത്. 10 വർഷത്തെ നീറ്റ്‌ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ക്ലാസ് ആസൂത്രണം ചെയ്തിരിക്കുന്നത്.

2024 മാർച്ച് 20 മുതൽ പൂർണ്ണമായും സൗജന്യമായി 135 മണിക്കൂർ ദൈർഘ്യമുള്ള വെബിനാറിലൂടെയാണ് ഡോക്ടറാകുക എന്ന സ്വപ്‌നം സഭലമാക്കുന്നത്. ഈ കോഴ്സിലൂടെ NEET UG പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമക്കാനുള്ള രഹസ്യങ്ങൾ പറഞ്ഞു കൊടുക്കുന്നു.

ഡോ. ഡാനിഷിന്റെ നേതൃത്വത്തിലെ ടീം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തെ NEET ചോദ്യങ്ങളിലൂടെയാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ആറാം ക്ലാസ്സ്‌ മുതൽ കുട്ടികളുടെ പഠനം എളുപ്പമാക്കാനുള്ള മാർഗ്ഗങ്ങളാണ് ഡോക്ടറിന്റെ ടീം കഴിഞ്ഞ 2 വർഷമായി ചെയ്യുന്നത്.

സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒരു മിനിറ്റിനുള്ളിൽ എങ്ങനെ പരിഹരിക്കാം, ലളിതമായ സാങ്കേതികതകൾ ഉപയോഗിച്ച് പ്രധാന ആശയങ്ങൾ എങ്ങനെ ഓർമ്മിക്കാം, ശ്രദ്ധേയമായ ഫലങ്ങൾ എങ്ങനെ നേടാം എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. താൽപര്യമുള്ളവർക്ക് വാട്ട്സാപ്പിൽ റജിസ്റ്റർ ചെയ്യാം: +971543229664, +91 871 498 1744 (India)

ആരോഗ്യപ്രവര്‍ത്തകരാണോ, കുടുംബസമേതം വെയ്‌ല്‍സിലേക്ക് പറക്കാന്‍ അവസരം, നിര്‍ണായക ധാരണാപത്രം ഒപ്പിട്ടു

 

Follow Us:
Download App:
  • android
  • ios