Asianet News MalayalamAsianet News Malayalam

Journlism Course| കേരള മീഡിയ അക്കാദമി ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 പ്രായപരിധി ഇല്ല.   മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. 
 

new media and digital journalism kerala media academy
Author
Trivandrum, First Published Nov 18, 2021, 10:58 AM IST

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ (Kerala Media Academy) ആഭിമുഖ്യത്തിൽ  ആരംഭിക്കുന്ന ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ  കോഴ്സിന് (New media and digital journalism Diploma course) (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറു മുതൽ എട്ട് വരെയാണ് ക്ലാസ് സമയം.  സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായപരിധി ഇല്ല.   മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. 

അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് ഉപകരിക്കും. അപേക്ഷ ഫോം keralamediaacademy.org യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com ലേക്കോ അയയ്ക്കണം.  സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25.  മുൻപ് അപേക്ഷിച്ചവർ അപേക്ഷിക്കണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്:  9447225524.

Follow Us:
Download App:
  • android
  • ios