തൃശ്ശൂർ ജില്ലാ സ്പെക്ട്രം ജോബ് ഫെയറിൻ്റെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കും.

തൃശൂർ: കേരള സർക്കാർ തൊഴിൽ - നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ സ്പെക്ട്രം ജോബ് ഫെയറിൻ്റെ ഉദ്ഘാടനം മെയ് 28 ന് ചാലക്കുടി ഗവ. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ടി.ഐ) നടക്കും. ഉദ്ഘാടനം മെയ് 28 ന് രാവിലെ 10.30 ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കും. ചാലക്കുടി മുൻസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നൂറിലധികം കമ്പനികളും സർക്കാർ, എസ്.സി.ഡി.ഡി, സ്വകാര്യ ഐ.ടി.ഐകളിൽ നിന്നായി രണ്ടായിരത്തോളം ഉദ്യോഗാർത്ഥികളും ജോബ് ഫെയറിൽ പങ്കെടുക്കും. ഐ.ടി.ഐ പാസായവർക്ക് കേരളത്തിന് അകത്തും പുറത്തുമുളള പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനുളള സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.