കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, ധനുവച്ചപുരം, മാവേലിക്കര, പെരിശ്ശേരി, മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി, പുതുപ്പള്ളി, കടുത്തുരുത്തി, കട്ടപ്പന, മറയൂര്‍, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. 

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന് (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള, മഹാത്മ ഗാന്ധി എന്നീ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. 

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, ധനുവച്ചപുരം, മാവേലിക്കര, പെരിശ്ശേരി, മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി, പുതുപ്പള്ളി, കടുത്തുരുത്തി, കട്ടപ്പന, മറയൂര്‍, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട രേഖകളും, 1000 രൂപ (എസ്.സി, എസ്.ടി 350 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471 2322985, 2322501.

സംസ്കൃത സർവകലാശാല പി. ജി. പ്രവേശനം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഈ അക്കാദമിക് വർഷത്തെ വിവിധ പി. ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യരായവരും സെന്റർ ഓപ്ഷൻ നൽകിയവരും ഇതുവരെയും പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം ഓപ്ഷൻ നൽകിയ വകുപ്പ് / സെന്ററുകളിലെ ഒഴിവുകളിലെ പ്രവേശനത്തിന് ജൂലൈ 20ന് ഉച്ചയ്ക്ക് 12ന് മുമ്പായി ബന്ധപ്പെട്ട വകുപ്പ് മേധാവി/ക്യാമ്പസ് ഡയറക്ടറുടെ മുമ്പിൽ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു.

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റ് ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057) തിരുവമ്പാടി (04952294264,8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങലൂര്‍ (04802816270,8547005078), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.