Asianet News MalayalamAsianet News Malayalam

പൊലീസ് ഉദ്യോ​ഗസ്ഥർ മദ്യപിച്ചാൽ കർശന നടപടി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് നിതീഷ് കുമാർ

മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 
 

police officers do not use liquor says nitish kumar
Author
Patna, First Published Feb 16, 2021, 10:30 AM IST

പട്ന: സംസ്ഥാനത്ത് ഏതെങ്കിലും പൊലീസ് ഉദ്യോ​ഗസ്ഥർ മദ്യപിച്ചതായി കണ്ടെത്തിയാൽ  അവരെ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജീവിതത്തിൽ ഒരിക്കലും മദ്യപിക്കില്ലെന്ന് ഓരോ പൊലീസ് ഉദ്യോ​ഗസ്ഥനും പ്രതിജ്ഞ എടുക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് വേണ്ടിയുളള യോ​ഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

സംസ്ഥാനത്താകെയുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ മദ്യത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ടത് അത്യാവശ്യമാണ്. ആരെങ്കിലും , ഇത് ലംഘിച്ചാൽ അവർക്കെതിരെ കർശനമായ അച്ചടക്ക നടപടിയും ജോലിയിൽ നിന്ന് പുറത്താക്കലും നേരിടേണ്ടി വരും. ബീഹാറിൽ ഏകദേശം  80,000 ത്തിലധികം പൊലീസ് ഉദ്യോ​ഗസ്ഥരുണ്ട്. മദ്യം ഉപയോ​ഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുകില്ലെന്ന് ഓരോ വർഷവും ഇവർ പ്രതിജ്ഞയെടുക്കാറുണ്ട്. 

Follow Us:
Download App:
  • android
  • ios