പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എൽ തുടങ്ങിയ വ്യവസായ പ്രമുഖരുമായി ചേർന്ന് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയ്‌ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക്‌ ജോലിയോടൊപ്പം BITS PILANI, SASTR മുതലായ മികച്ച സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിക്കും. TATA യിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത HSC - PASS/ XII ക്ലാസ് / പ്ലസ്2 (ഏതെങ്കിലുംബ്രാഞ്ച്/ഗ്രൂപ്പ്); 2021-ലോ 2022-ലോ പാസ്സായ പെൺകുട്ടികൾക്ക് മാത്രമാണ് ടാറ്റയിലേക്ക് അപേക്ഷിക്കാനുള്ള അവസരം.

2022 സെപ്റ്റംബർ 30 പ്രകാരം18മുതൽ 20 വയസ് വരെയുള്ളവരായിരിക്കണം. കുറഞ്ഞത് 43കിലോ മുതൽ പരമാവധി 65 കിലോഗ്രാം വരെ ഭാരവും കുറഞ്ഞത് 150 സെന്റീ മീറ്റർ ഉയരവും കണ്ണട ഇല്ലാതെ സാധാരണ കാഴ്ചയുള്ളവരുമായിരിക്കണം. 2021/2022ൽ കണക്ക്/ബിസിനസ് മാത്തമാറ്റിക്‌സ് ഒരുവിഷയമായി 60 ശതമാനം മാർക്കോടുകൂടി PUC/ XII അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയ വിദ്യാർത്ഥിക്കാണ് എച്ച് സി എല്ലിലേക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ അറിയുവാനും അപേക്ഷിക്കാനും താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കുക. സംശയനിവാരണത്തിനായി ഫോൺ: 0471-2737883, https://knowledgemission.kerala.gov.in/login-jobseeker.jsp.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്
മങ്കി പോക്‌സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് - ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ ആറ് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിയമനം തികച്ചും താത്കാലികമാണ്.