Asianet News MalayalamAsianet News Malayalam

മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ട്സ്,കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കേരളത്തിൽ പഠിക്കുന്നതും  സ്ഥിരതാമസക്കാരുമായ  മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

scholarship chartered accountant minority students
Author
Trivandrum, First Published Nov 4, 2021, 3:51 PM IST

തിരുവനന്തപുരം: മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ട്സ്/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന്  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കേരളത്തിൽ പഠിക്കുന്നതും  സ്ഥിരതാമസക്കാരുമായ  മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.  

അപേക്ഷകർ  എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാനമുളളവരാകണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കുന്നതാണ്. www.minoritywelfare.kerala.gov.in ലൂടെയാണ്  അപേക്ഷിക്കേണ്ടത്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 04. കൂടുതൽ വിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മിക്ക സ്കോളര്‍ഷിപ്പുകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. വിവിധയിനം സ്കോളര്‍ഷിപ്പുകളുടെ തുടര്‍ലഭ്യത ഉറപ്പാക്കുന്നതിന് കാലാകാലങ്ങളില്‍ പുതുക്കല്‍ പ്രക്രിയയും അനിവാര്യമാണ്.

സര്‍ക്കാര്‍ മേഖലകളിലെ സ്കോളര്‍ഷിപ്പുകള്‍ക്ക് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആവശ്യമായതിനാല്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോയിന്‍റ്/സിം​ഗിള്‍ അക്കൗണ്ട് തുടങ്ങുവാനും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ യൂസര്‍നെയിമും പാസ്‍വേർഡും ഓര്‍മ്മിച്ച് വയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അവസാന തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ചെയ്യുന്നതാണുത്തമം. ഓണ്‍ലൈന്‍ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുവാന്‍ അത് ഉപകരിക്കും. സ്കോളര്‍ഷിപ്പുകള്‍ ഉന്നതപഠനത്തിനുള്ള പ്രോത്സാഹനം കൂടിയാണ്.

Follow Us:
Download App:
  • android
  • ios