Asianet News MalayalamAsianet News Malayalam

Central Bank of India Recruitment : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫീസർ; അവസാന തീയതി ഡിസംബർ 17

2021 ഡിസംബർ 17 ആണ് അപേക്ഷിക്കാനുളള അവസാന തീയതി.

specialist officers vacancies in central bank of india
Author
Delhi, First Published Dec 9, 2021, 2:28 PM IST

ദില്ലി: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) സ്പെഷലിസ്റ്റ് ഓഫീസർമാരുടെ (Specialist Officers) 115 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ഡിസംബർ 17 ആണ് അപേക്ഷിക്കാനുളള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് centralbankofindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. എക്കണോമിസ്റ്റ്, ഇൻകം ടാക്സ് ഓഫീസർ, ഇൻഫോർമേഷൻ ടെക്നോളജി, ഡേറ്റ സയന്റിസ്റ്റ്, ക്രെഡിറ്റ് ഓഫീസർ, ഡേറ്റ എഞ്ചിനീയർ, ഐടി സെക്യൂരിറ്റി അനലിസ്റ്റ്, ഐടി എസ് ഒ സി അനലിസ്റ്റ്, റിസ്ക് മാനേജർ, ടെക്നിക്കൽ ഓഫീസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ഇൻഫോർമേഷൻ ടെക്നോളജി, ലോ ഓഫീസർ, റിസ്ക് മാനേജർ, സെക്യൂരിറ്റീസ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. 

നെറ്റ് ബാങ്കിം​ഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലെതെങ്കിലുമൊന്ന് ഉപയോ​ഗിച്ച് ഫീസടക്കാവുന്നതാണ്. എസ് എസ് ടി അപേക്ഷാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. മറ്റുള്ളവർക്ക് 850 ആണ് ഫീസ്. ഡിസംബർ 17 വരെ അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെ തീയതി 2022 ജനുവരി 22 ആണ്. ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

Bank Jobs : ബാങ്കിം​ഗ്, ബാങ്കിംഗ് ഇതര മേഖലയിൽ വൻ തൊഴിലവസരങ്ങൾ; അടുത്ത 3 വർഷത്തിനുള്ളിൽ 70,000 നിയമനങ്ങള്‍

ATM cash withdrawals : തോന്നുംപോലെ വലിക്കല്ലേ, കൈ പൊള്ളും! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

 

 

 


 

Follow Us:
Download App:
  • android
  • ios