Asianet News MalayalamAsianet News Malayalam

വിചിത്ര തീരുമാനം; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ, 'ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം'

എസ്‌സി - എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

sslc model exam  Govt to collect money from students btb
Author
First Published Jan 23, 2024, 8:13 AM IST

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണംപ്പിരിക്കാൻ തീരുമാനം. ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ പിരിക്കാൻ ആണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളിൽ നിന്ന് ചോദ്യപേപ്പറിന് പണം ഈടാക്കുന്നത് ഇതാദ്യമായാണ്.

എസ്‌സി - എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.

ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്ന സര്‍ക്കാര്‍ എന്നാണ് കെഎസ്‍യു നടപടി വിശേഷിപ്പിച്ചത്. ഈ നീക്കം തടയുമെന്നും കെഎസ്‍യു വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു ലക്ഷം വരെ സമ്മാനം; കേരളത്തിൽ താമസിക്കുന്ന മലയാളികൾക്ക് മാത്രം അവസരം, മത്സരം പ്രഖ്യാപിച്ച് മുഹമ്മദ് റിയാസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios