രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പരീക്ഷയിൽ മകൻ പങ്കെടുക്കാൻ കുടുംബ സ്വത്ത് വിറ്റാണ് ഇദ്ദേ​ഹത്തിന്റെ പിതാവ് പഠനച്ചെലവിനുള്ള പണം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് തിളക്കം  ഇരട്ടിയാണ്. 

ദില്ലി: ഇത്തവണത്തെ യുപിഎസ് സി (UPSC) സിവിൽ സർവ്വീസ് പരീക്ഷയിൽ (Civil Service Exam) 346 -ാം റാങ്ക് നേടിയിരിക്കുന്നത് നവാഡ ജില്ലയിലെ ഗോരിഹാരി ഗ്രാമത്തിലെ അലോക് രഞ്ജൻ (Alok Ranjan) എന്ന യുവാണ്. റാങ്ക് നേടിയതോടെ നവാഡ ജില്ലക്ക് അഭിമാനമായി മാറിയിരിക്കുകായാണ് അലോക്. ഈ ചെറുപ്പക്കാരന്റെ നേട്ടത്തിന് പിന്നിൽ ഒരു കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ത്യാ​ഗവുമുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പരീക്ഷയിൽ മകൻ പങ്കെടുക്കാൻ കുടുംബ സ്വത്ത് വിറ്റാണ് ഇദ്ദേ​ഹത്തിന്റെ പിതാവ് പഠനച്ചെലവിനുള്ള പണം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് തിളക്കം ഇരട്ടിയാണ്. 

പത്മ പുരസ്കാര അപേക്ഷകൾ സെപ്റ്റംബർ 15 വരെ; ആർക്കൊക്കെ അപേക്ഷിക്കാം?

അലോകിന്റെ അച്ഛൻ നരേഷ് പ്രസാദ് യാദവ് അക്ബർപൂർ ബ്ലോക്കിലെ മിഡിൽ സ്‌കൂൾ നവാബ്ഗഞ്ചിലെ അധ്യാപകനും അമ്മ സുശീല ദേവി റോഹ് ബ്ലോക്കിലെ കനൗലിയയിലെ പ്രൈമറി സ്‌കൂൾ അധ്യാപികയുമാണ്. മകന്റെ പഠനകാര്യത്തിൽ നിശ്ചയദാർഢ്യമുള്ള പിതാവായിരുന്നു നരേഷ് പ്രസാദ് യാദവ്. "ഞങ്ങൾ തുടക്കത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമായിരുന്നപ്പോഴും, ഞങ്ങളുടെ കുട്ടികളിൽ ഒരാളെയെങ്കിലും യുപിഎസ്‌സിക്ക് തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു." അലോകിന്റെ പിതാവ് നരേഷ് പ്രസാദ് യാദവ് ഇന്ത്യ ടുഡേയോട് പറഞ്ഞു. "ഞങ്ങൾ രണ്ടുപേരും അധ്യാപകരാണ്. ഈ തീരുമാനം യാഥാർത്ഥ്യമാക്കുന്നതിന് ഞങ്ങൾക്ക് ധാരാളം സാമ്പത്തിക പ്രതിസന്ധികൾ മറികടക്കേണ്ടി വന്നിരുന്നു. എന്നാലും ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു," അദ്ദേഹം പറയുന്നു.

കൊറിയയിലെ ജോലി ഉപേക്ഷിച്ച് സിവിൽ സർവ്വീസ്; 21ാം റാങ്കിന്റെ വിജയത്തിളക്കത്തിൽ ദിലീപ്

അദ്ദേ​ഹം തന്റെ തറവാട്ടു ഭൂമിയുടെ വലിയൊരു ഭാഗം വിറ്റു. ആ പണം ഒരു വീട് നിർമ്മിക്കാനല്ല അദ്ദേഹം ഉപയോ​ഗിച്ചത്. മറിച്ച് അത് തന്റെ മകന്റെ കരിയറിൽ നിക്ഷേപിച്ചു. പിന്നീട് വീണ്ടും പണത്തിന്റെ പ്രതിസന്ധി വന്നപ്പോൾ നവാഡയിലെ വിലപിടിപ്പുള്ള മറ്റൊരു സ്ഥലം കൂടി വിറ്റു. ആ പണവും മകന്റെ വിദ്യാഭ്യാസത്തിനായിട്ടാണ് ചിലവഴിച്ചത്. ഈ കുടുംബത്തിന്റെ അവിശ്വസനീയമായ ത്യാഗം 2022 ലെ UPSC ഫലത്തിൽ അലോക് രഞ്ജന്റെ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. അലേകിന്റെ കുടുംബം മാത്രമല്ല, അവന്റെ അധ്യാപകരും അവന്റെ ഗ്രാമം മുഴുവൻ അവനെയൊർത്ത് സന്തോഷിക്കുന്നു.