കോഡിങ്, വെബ് ക്ലോണിംഗ്, പിസി അസ്സംബ്ലി, ടൈപ്പിംഗ് തുടങ്ങി കലാപരമായ സ്പോട്ട് കൊറിയോഗ്രഫി,ഫോട്ടോഗ്രഫി പോലെ ഒട്ടേറെ മത്സരങ്ങളും, യുവാക്കൾക്കിടയിൽ ശ്രദ്ധേയമായ പെസ്, പബ്ജി, മിനി മിൽട്ടിയ പോലുള്ള മൊബൽ ഗെയിംസും എക്സ്പ്ലോറിയയില്‍ നടത്തുന്നുണ്ട്
കൊച്ചി: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ എക്സ്പ്ലോറിയ 2023 എന്ന് ടെക് ഫെസ്റ്റ് നാളെ (ജൂൺ 9) നടക്കും. ടെക്നിക്കൽ പരമായ കോഡിങ്, വെബ് ക്ലോണിംഗ്, പിസി അസ്സംബ്ലി, ടൈപ്പിംഗ് തുടങ്ങി കലാപരമായ സ്പോട്ട് കൊറിയോഗ്രഫി, ഫോട്ടോഗ്രഫി പോലെ ഒട്ടേറെ മത്സരങ്ങളുമാണ് ടെക് ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്. ഇതിനൊപ്പം യുവാക്കൾക്കിടയിൽ ശ്രദ്ധേയമായ പെസ്, പബ്ജി, മിനി മിൽട്ടിയ പോലുള്ള മൊബൽ ഗെയിംസും നടത്തും.
കൂടാതെ ഫുഡ്ബോൾ മത്സരവും ഒരു ട്രഷർ ഹണ്ടും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ആകർഷണീയമായ സമ്മാനങ്ങളാണ് പരിപാടിയിലെ വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകും. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളെ കൂടാതെ പ്ലസ് ടു വിജയിച്ച് ബിരുദ പ്രവേശനം കാത്തിരിയ്ക്കുന്ന വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
ഫെസ്റ്റ് സ്പോൺസർ ചെയ്തിരിക്കുന്നത് ഹലൈറ്റൈ് ഓവർസീസ് എന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസി ആണ്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയാനും രജിസ്ട്രേഷനും ചുവടെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
https://forms.gle/kELKBCgJdvsmunuG7
