ദില്ലി: അസിസ്റ്റന്റ് എന്‍ജിനീയര്‍, ചീഫ് ഡിസൈന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലെ 85 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലോക്ക്ഡൗണ്‍ കഴിഞ്ഞ് 20 ദിവസത്തേക്ക് കൂടിയാണ് തീയതി നീട്ടിയിരിക്കുന്നത്. കോവിഡ്-19നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മേയ് 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. നേരത്തെ ഏപ്രില്‍ രണ്ടുവരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. 

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നതിനായുള്ള പുതിയ തീയതികൾ ലോക്ക് ഡൗൺ അവസാനി‌ച്ചതിന് ശേഷം തീരുമാനിക്കുമെന്ന് യു.പി.എസ്.സി. അറിയിച്ചിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം മാത്രമേ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ തീയതി പ്രഖ്യാപിക്കാൻ സാധിക്കൂ. അതു കഴിഞ്ഞാൽ എത്രയും വേഗം പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യു.പി.എസ്.സി അറിയിച്ചു.

മാറ്റിവച്ച പരീക്ഷകളുടെ അഭിമുഖങ്ങളുടെയും പുതുക്കിയ തീയതി ലോക്ക്ഡൗണിന് ശേഷം: യുപിഎസ്‍സി ...

കൊവിഡ് 19: യുപിഎസ് സി എല്ലാ നിയമന നടപടികളും നിർത്തി വച്ചു ...