തിരുവനന്തപുരം: കൊല്ലം സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ നിലവിലുള്ള സ്‌പെഷ്യല്‍ അതിവേഗ പോക്‌സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്. ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജനുവരി 20 നകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം എന്ന വിലാസത്തില്‍ നല്‍കണം.