Asianet News MalayalamAsianet News Malayalam

അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; 1000 രൂപ വരെ വേതനം ഉയർത്തി, 88,977 പേർക്ക്‌ നേട്ടം

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌.

Wages increased for Anganwadi and Asha workers in kerala nbu
Author
First Published Nov 17, 2023, 6:16 PM IST

തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക്‌ നേട്ടം ലഭിക്കും.

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുന്നത്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Also Read: 'സംസ്ഥാനത്ത് അതി​ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ല, ക്ഷേമ പെൻഷൻ കൊടുത്തു തുടങ്ങി': മന്ത്രി കെഎൻ ബാല​ഗോപാൽ

Follow Us:
Download App:
  • android
  • ios