അപേക്ഷകൾ ജൂൺ 12ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടന്റ്, ഓവർസിയർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത ഗവൺമെന്റ് അംഗീകൃത ബികോം ബിരുദം കൂടാതെ ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ എന്നിവയാണ്. ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ സർട്ടിഫിക്കറ്റ് ആണ്.

അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 12ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തപാൽ മുഖേനയോ നേരിട്ടോ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എൻ പുരം പി.ഓ, ആലപ്പുഴ, 688582 എന്ന വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ kanjikuzhygp@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. ഫോൺ: 0478-2081173, 9496043629