ഒരുപാട് ലയറുകളുള്ള അഹമ്മദ് ഹാജി തന്റെ സിനിമ കരിയറിൽ മികച്ച വേഷമെന്ന് പറയുകയാണ് വിനീത് ഇപ്പോൾ.
ദേവദത്ത് ഷാജി സംവിധാനം ചെയ്ത ധീരൻ തിയേറ്ററുകളിലെത്തിയപ്പോൾ അതിൽ തിളങ്ങിയത് മലയാളത്തിന്റെ വിന്റേജ് താരങ്ങൾ തന്നെയാണ്. അതിൽ എടുത്ത് പറയേണ്ടുന്നൊരാൾ വിനീത് ആണ്. എൺപതുകളിലും തൊണ്ണൂറുകളിലും ചോക്ലേറ്റ് ബോയ് ആയും നെഗറ്റീവ് വേഷങ്ങളിലുമെത്തിയ വിനീത് ധീരനിൽ അവതരിപ്പിച്ച അഹമ്മദ് ഹാജി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് ലയറുകളുള്ള അഹമ്മദ് ഹാജി തന്റെ സിനിമ കരിയറിൽ മികച്ച വേഷമെന്ന് പറയുകയാണ് വിനീത് ഇപ്പോൾ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു നടന്റെ പ്രതികരണം.
ധീരനിലേക്ക് എത്തുന്നത്
രണ്ടു വർഷം മുൻപ് ധീരന്റെ പ്രൊഡ്യൂസേഴ്സായ ഗണേഷ്, ലക്ഷ്മി സംവിധായകനായ ദേവദത്ത് എന്നിവരാണ് ധീരന് വേണ്ടി ആദ്യമായി ബന്ധപ്പെടുന്നത്. ദേവദത്ത് ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ വളരെയധികം ഇന്റർസ്റ്റിങ്ങായി തോന്നി. പിന്നീട് സ്ക്രിപ്റ്റ് മുഴുവനായി വായിച്ചപ്പോൾ മനസിലായി, ഇത് ഫുൾ എന്റർടൈൻമെന്റ് പാക്കാണെന്ന്. അത് എനിക്കും എനർജി തന്നു. അബുബക്കർ ഹാജിയെ വിവരിച്ചു തരുമ്പോൾ തന്നെ അയാളുടെ ആ എനർജി അതിലുണ്ടായിരുന്നു. പിന്നെ, ഞാൻ ഇതുവരെയും ചെയ്യാത്ത രീതിയിലുള്ള കഥാപാത്രം.

അബുബക്കർ ആകാൻ എടുത്ത തയ്യാറെടുപ്പുകൾ
ഞാൻ സജസ്റ്റ് ചെയ്ത ഒന്നായിരുന്നു, ഹാജിയ്ക്ക് നോർത്ത് മലബാർ സ്ലാങ് കൊടുക്കാമെന്നത്. സംവിധായകനും ആ തീരുമാനത്തിനോട് യോജിച്ചു. പിന്നെ, സ്ക്രീൻ പ്ലേയിൽ കൃത്യമായി കഥാപാത്രത്തിന്റെ ഗ്രാഫ് എഴുതിവെക്കപ്പെട്ടിരുന്നു. അതുപോലെ അബുബക്കർ ഹാജിയുടെ വസ്ത്രധാരണം. സാധാരണ കണ്ടിട്ടുള്ള മതപരമായ വെള്ള നിറത്തിലുള്ള വസ്ത്രം വേണ്ടന്നത് സംവിധായകന്റെ തീരുമാനമായിരുന്നു. കളർഫുൾ തിളങ്ങുന്ന കുർത്തയും കണ്ണിൽ സുറുമ വരച്ച അബുബക്കർ ഹാജിയായപ്പോൾ ആ കഥാപാത്രത്തിന് ഒരു ഡെഫിനിഷൻ വന്നു. ഹാജിയ്ക്ക് ഗ്രേ ഷെയ്ഡ് ഉണ്ടെങ്കിലും അദ്ദേഹത്തിന് സൈക്കോളജിക്കൽ പ്രശ്നങ്ങളുള്ള ആളാണ്. പാരനോയിഡാണ് അയാൾക്ക്. എപ്പോഴാണ് അയാളെ കൊല്ലാൻ ആൾകാർ വരുകയെന്ന പേടിയോടെയാണ് ഹാജി മുന്നോട്ട് പോകുന്നത്. അതാണ് അയാളിൽ മുന്നിട്ട് നിൽക്കുന്നത്. കൂടെയുള്ളവരെയെല്ലാം സംശയമാണ്. അത് തന്നെയാണ് കൂടെയുള്ള എൽദോസും സുഹൈലും സെൻസ് ചെയ്യുന്നതും. എൽദോസ് പറയുന്നുണ്ട്, പേടി മൂത്ത് ഭ്രാന്തിന്റെ വക്കിലേക്ക് പോകുന്നുണ്ടെന്നത്. അതുകൊണ്ട് തന്നെ നെഗറ്റീവ് ഷെയ്ഡാണെങ്കിലും അതിൽ കണ്ടിരിക്കുന്നവർക്ക് ഹ്യൂമർ കൂടെയുണ്ട്.
പല ജനറേഷന്റെയും കൂടലായിരുന്നു ‘ധീരൻ’
അശോകേട്ടൻ സിനിമയിൽ എത്തുന്നത് എഴുതുപതുകളിലാണ്. ഞാനും സുധീഷും ജഗദീഷേട്ടനുമെല്ലാം എൺപതുകളിലാണ്.മനോജ് തൊണ്ണൂറുകളിൽ.പക്ഷേ, അങ്ങനെയൊന്നുമല്ല. പരസ്പരം ബഹുമാനത്തോടെ മുന്നോട്ട് പോകുക എന്നതാണ്. പുതിയ ആൾക്കാരിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാൻ സാധിക്കും. ഞങ്ങൾ ഒരുപാട് നല്ല അനുഭവങ്ങൾ അവരോട് ഷെയർ ചെയ്യും. അവരത് വളരെ രസത്തോടു കൂടി അതെല്ലാം കേട്ടിരിക്കും. സുകുമാർ ആന്റിയുടെ അടുത്തുന്നതും നെടുമുടി ചേട്ടന്റെ അടുത്തുനിന്നെല്ലാം പ്രേം നസീർ സാറിനൊപ്പം വർക്ക് ചെയ്ത കഥയെല്ലാം കേട്ടിരിക്കുമായിരുന്നു. ഹരിഹരൻ സാർ സത്യൻ സാറിനൊപ്പം വർക്ക് ചെയ്ത അനുഭവങ്ങൾ പറയുമായിരുന്നു. അവർ അന്ന് എടുത്ത കമ്മിറ്റ്മെൻറ്സും ഡിസ്പ്ലിനുമെല്ലാം വളരെയധികം പ്രചോദനമാവാറുണ്ട്. ഇവിടെ, സീനിയർ ജൂനിയർ എന്നൊന്നുമില്ല എല്ലാവരും സുഹൃത്തുക്കൾ. കലയുടെ ഒരു ബോണ്ടിങ് ഞങ്ങളിൽ ഉണ്ടായിരുന്നു. ധീരനിലെ യുവതാരങ്ങളും സംവിധായകനായാലും പ്രൊഡ്യൂസഴ്സും വളരെയധികം കഴിവുള്ളവരാണ്.

മലയാള സിനിമയുടെ മാറ്റങ്ങൾക്കൊപ്പം
ടെക്ക്നിക്കലിൽ ഒരുപാട് മാറ്റങ്ങൾ മലയാള സിനിമയിൽ വന്നിട്ടുണ്ട്. ഡിജിറ്റൽ ആയതുകൊണ്ട് തന്നെ ക്രിയേറ്റഴ്‌സിന് ഒരുപാട് ഓപ്‌ഷൻസുണ്ട് പല രീതിയിൽ എടുക്കാം. എന്നാൽ പണ്ട്, ഫിലിം ആയതുകൊണ്ട് എന്താണ് എടുക്കാൻ പോകുന്നതെന്ന് ടെക്‌നിഷ്യൻസിനായാലും ആക്ടർഴ്‌സിനായാലും കൃത്യമായ ധാരണയും മുന്നോരുക്കവും വേണം. ഫിലിം വലിയ ചെലവാണ് അന്ന്, അതുകൊണ്ട് വെറുതെ തെറ്റിപ്പിച്ച് ഫിലിം നഷ്ടപ്പെടുത്താൻ കഴിയില്ല. ഒരു ടേക്ക് എന്നത് അത് പെർഫെക്റ്റ് ആവണം, അതിന് മുൻപ് എത്ര റിഹേഴ്‌സൽസ് വേണമെങ്കിലും ചെയ്യാം. ഇപ്പോഴും അങ്ങനെ തന്നെയാണെങ്കിലും ഒരുപാട് ഓപ്‌ഷൻസുണ്ട്. ഇരുപത് ടേക്ക് വരെ നമുക്ക് പോകാം. പക്ഷേ എക്സ്ഹോസ്ഡായി പോവും ആക്ടർ എന്ന നിലയിൽ. ഞങ്ങളുടെ ജനറേഷന് അത് കുറച്ചധികം പ്രയാസമായിരിക്കും. പക്ഷെ ഇപ്പോഴത്തെ സിസ്റ്റം അതായത് കൊണ്ട് നമ്മളും ചെയ്യണം. ഷോട്ട് എല്ലാം ഡിവൈഡ് ചെയ്തു, വളരെ പ്ലാനിങ്ങോടെ ചെയ്യുന്ന ഒരുപാട് സംവിധായകർ ഉണ്ടിപ്പോൾ. അടിസ്ഥാനപരമായ അഭിനയം ഒരേപോലെയാണ്. ഹ്യൂമൻ ഇമോഷസിനെ കൊണ്ട് വരുക എന്നത്, ടെക്‌നിക്കലി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്നതാണ് ഇപ്പോഴത്തെ പ്രധാന വ്യത്യസം. ഇന്ന് നമുക്ക് മോണിറ്ററിൽ നമ്മുടെ പെർഫോമൻസ് നോക്കി വിലയിരുത്താം, പണ്ട് അതില്ല.
ഒരു സീനിന്റെ കൺഡിന്യുറ്റി എന്നൊരു കാര്യമുണ്ട്. പണ്ട് ഒരു സീൻ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമായിരിക്കും അതിന്റെ അടുത്ത സീൻ എടുക്കുന്നത്. അന്നൊക്കെ ആ കൺഡിന്യുറ്റി അസിസ്റ്റന്റ് ഡയററ്റേഴ്‌സ് ബുക്കിൽ എഴുതി വയ്ക്കുകയാണ് ചെയ്യാറുള്ളത്. അല്ലെങ്കിൽ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് ലുക്കിന്റെ ഫോട്ടോ എടുത്തു വയ്ക്കും.അല്ലാതെ, ഇന്നത്തെ പോലെ മൊബൈലിൽ വീഡിയോ ഫോട്ടോ എടുത്തു വായിക്കാനോ, മോണിറ്ററിൽ നോക്കി പറയാനോ കഴിയില്ല.എന്നാൽ ഇന്നത്തെ ഒരു സൗകര്യവും ഇല്ലത്തെ, അന്നത്തെ ആദരണീയരായ നടി നടന്മാർ മനസ്സിൽ വച്ച് ചെയ്തിട്ടുണ്ട്. നമ്മൾ ഒരു ആക്ടർ എന്ന നിലയിൽ അങ്ങനെയൊരു ഉത്തരവാദിത്തം ഉണ്ടായിരുന്നു. നമ്മുടെ കൺഡിന്യുറ്റി ഓർത്തു വയ്ക്കുക എന്ന്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് എഴുതി വയ്ക്കുമെങ്കിൽ കൂടി, അവസാനത്തെ ലുക്ക് മുടിയെങ്ങനെ ഇട്ടിരുന്നു അങ്ങനെ എല്ലാ കാര്യങ്ങളും നമ്മളും ഓർത്തു വയ്ക്കുമായിരുന്നു. മാറുന്നതിനനുസരിച്ച് അപ്ഡേറ്റ് ആവുക എന്നതാണ് ചെയ്യണ്ടത്. എന്നാൽ, സിനിമയെ കാണുന്ന രീതിയും, ഡിസ്പ്ലിനും, ആക്ടഴേസും ടെക്‌നീഷ്യന്മാരും തമ്മിലുള്ള ബോണ്ടിങ് എല്ലാം ഒരുപോലെ തന്നെയാണ്. അന്ന് ഡയലോഗ് പഠിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്തം. പിന്നീട് അന്നത്തെ മാസ്റ്റേഴ്സ് നമ്മളെ മോൾഡ് ചെയ്‌തെടുക്കും.

പ്രസിദ്ധീകരണങ്ങൾ കാത്തിരുന്ന ദിനങ്ങൾ
ഇന്നത്തെ പോലെ ഓൺലൈൻ പ്രൊമോഷനുകളല്ല അന്ന്, അതുകൊണ്ട് തന്നെ പണ്ട് സിനിമ പ്രസിദ്ധീകരണങ്ങൾ കാത്തിരിക്കുമായിരുന്നു. പ്രേക്ഷനുമായുള്ള ലിങ്കും അതായിരുന്നു. ഇന്ന്, നമ്മുടെ സിനിമ വരുന്നുണ്ടെന്ന് എന്ന് അറിയിക്കണം. എങ്കിലും സിനിമ ഇഷ്ടപ്പെട്ട് അത് മറ്റൊരാളോട് പറയുന്നതാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം.ധീരനിലും സംഭവിക്കുന്നത് അതാണ്. പക്ഷേ ഇനിയും കാണാത്തവർ കാണണം. നല്ലൊരു സിനിമ അത് തിയേറ്ററിൽ പോയി തന്നെ കാണണം. ഒടിടി യ്ക്ക് വേണ്ടി കാത്തിരിക്കാതെ.

