Asianet News MalayalamAsianet News Malayalam

'മലയാളസിനിമയില്‍ നല്ല സ്ത്രീകഥാപാത്രങ്ങളില്ല ഇപ്പോള്‍'; വിമര്‍ശനമുയര്‍ത്തി മാളവിക മോഹനന്‍

'പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്..'

no good roles for women in present day malayalam cinema says malavika mohanan
Author
Thiruvananthapuram, First Published Aug 30, 2020, 5:40 PM IST

ഒരുകാലത്ത് നല്ല സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണെന്ന് നടി മാളവിക മോഹനന്‍. നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമയെന്നും ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാസിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെയെന്നും മാളവിക പറയുന്നു. മലയാളസിനിമയില്‍ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്‍റെ കാരണം പറയുകയായിരുന്നു നടി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ എക്സ്ക്ലൂസീവ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക.

"സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം. പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം. ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്. അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ", മാളവിക പറയുന്നു

പാര്‍വ്വതി തന്‍റെ അടുത്ത സുഹൃത്താണെന്നും ലിംഗപരമായ വേര്‍തിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണെന്നും പറയുന്നു മാളവിക. "എനിക്ക് പാര്‍വ്വതിയുടെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്. അടുത്ത സുഹൃത്താണ് പാര്‍വ്വതി. നല്ല നടിയാണ് അവര്‍. സിനിമയിലെയും സമൂഹത്തിലെയും സെക്സിസത്തിനെതിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണ്", മാളവിക കൂട്ടിച്ചേര്‍ക്കുന്നു. മാളവിക മോഹനന്‍റെ വീഡിയോ അഭിമുഖം താഴെ കാണാം.

"

Follow Us:
Download App:
  • android
  • ios