Asianet News MalayalamAsianet News Malayalam

പലര്‍ക്കും കൊള്ളേണ്ടതുപോലെ കൊണ്ടിട്ടുണ്ട്, അതാണ് നെഗറ്റീവ് പ്രതികരണങ്ങള്‍, 'വഴുതന'യുടെ സംവിധായകൻ പറയുന്നു

ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിലെ ചിലയാളുകളുടെ കപടസദാചാരത്തിന്റെയും ഒളിഞ്ഞുനോട്ടത്തിന്റെയും നേർക്കാഴ്‍ചയാണ് 'വഴുതന'. മ്ലേച്ഛ മിഴികൾക്ക് നേരെയുള്ള അമ്പ് തന്നെയാണ് ഇത്. നായിക കഥാപാത്രത്തിലൂടെ പോകുമ്പോൾ പോസ്റ്റീവായ സമീപനവും അയൽവാസിയുടെ കഥാപാത്രത്തിന്റെ നെഗറ്റീവ് കാഴ്‍ചപാടുമാണ് ചിത്രത്തിലൂടെ പറയുന്നത്. നെഗറ്റീവായി കാണുന്നവർക്കാണ് ഉള്ളിൽ ഫീലുണ്ടാവുന്നത്.

vazhuthana  short film director interview
Author
Kochi, First Published Sep 25, 2019, 2:59 PM IST

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സിനിമാതാരം രചന നാരായണൻകുട്ടി അഭിനയിച്ച 'വഴുതന' എന്ന ഹ്രസ്വചിത്രം. മലയാളിയുടെ കപട സദാചാര മനോഭാവത്തെ ചോദ്യം ചെയ്യുന്നുവെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ഹ്രസ്വചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ഇപ്പോഴത്തെ സമൂഹ മാധ്യമ ചർച്ചകൾ. രചന നാരായണന്‍കുട്ടി, ജയകുമാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലക്സാണ് ഹ്രസ്വചിത്രം ഒരുക്കിയത്. കച്ചവട തന്ത്രത്തിനായി അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തിയെന്നുള്ള വിമര്‍ശനങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഉയരുമ്പോൾ എന്താണ് ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്? അലക്സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

'വഴുതന' സിനിമ ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ഹ്രസ്വചിത്രം

പത്ത് വർഷത്തോളമായി സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്നയാളാണ് ഞാൻ. പല പ്രമുഖ സംവിധായകർക്ക് ഒപ്പം സഹ സംവിധായകനായി വർക്ക് ചെയ്‍തിട്ടുണ്ട്. സിനിമ ചെയ്യുന്നതിന് മുന്നോടിയായി തന്നെയാണ് ഞാൻ ഹ്രസ്വചിത്രങ്ങൾ ചെയ്യുന്നത്. ഇതിനു മുമ്പും രണ്ട് മൂന്ന് ഹ്രസ്വചിത്രങ്ങൾ ഞാൻ ചെയ്‍തിട്ടുണ്ട്. ഞാന്‍ ചെയ്‍ത ആംബുലന്‍സ് എന്ന ഹ്രസ്വ ചിത്രത്തിൽ കലാഭവന്‍ മണിയാണ്  അഭിനയിച്ചത്.

കപടസദാചാരത്തിന്റെയും ഒളിഞ്ഞുനോട്ടത്തിന്റെയും നേർക്കാഴ്‍ച

ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിലെ ചിലയാളുകളുടെ കപടസദാചാരത്തിന്റെയും ഒളിഞ്ഞുനോട്ടത്തിന്റെയും നേർക്കാഴ്‍ചയാണ് 'വഴുതന'. മ്ലേച്ഛ മിഴികൾക്ക് നേരെയുള്ള അമ്പ് തന്നെയാണ് ഇത്. നായിക കഥാപാത്രത്തിലൂടെ പോകുമ്പോൾ പോസ്റ്റീവായ സമീപനവും അയൽവാസിയുടെ കഥാപാത്രത്തിന്റെ നെഗറ്റീവ് കാഴ്‍ചപാടുമാണ് ചിത്രത്തിലൂടെ പറയുന്നത്. നെഗറ്റീവായി കാണുന്നവർക്കാണ് ഉള്ളിൽ ഫീലുണ്ടാവുന്നത്. എനിക്ക് കിട്ടിയ സബ്‍ജക്ട് ഞാന്‍ എന്റെ രീതിയില്‍ അവതരിപ്പിച്ചു. 

vazhuthana  short film director interview


ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങൾ

ഞാൻ ഒരിക്കലും ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. രചന നാരായണകുട്ടിയുടെ കഥാപാത്രത്തിലൂടെ പോകുമ്പോൾ ഒരിക്കലും അത്തരത്തിലുള്ള ഭാവപ്രകടനങ്ങൾ ഉണ്ടായിട്ടില്ല. അത്തരത്തിൽ  ചിന്തിക്കുന്നവരുടെ പ്രശ്‍നമാണ്. അയൽക്കാരന്റെ കാഴ്‍ചപ്പാടിൽ മാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങൾ വരുന്നത്.

നായികയായി രചന നാരായണന്‍കുട്ടി

രചന നാരായണന്‍കുട്ടിയെയാണ് എനിക്ക് ആ കഥാപാത്രമായി തോന്നിയത്. അവരുടെ മുഖത്തെ അഭിനയ പ്രകടനങ്ങളും ഭാവ മാറ്റങ്ങളും ഈ കഥാപാത്രത്തിന് പറ്റുന്നതായി എനിക്ക് തോന്നി. അവർക്ക് തിരക്കഥ ഇഷ്‍ടപ്പെട്ടതോടെ അഭിനയിക്കുകയായിരുന്നു. വളരെ ആസ്വദിച്ചാണ് അവർ ഇത് ചെയ്‍തത്.

നെഗറ്റീവ് കമന്റുകൾ ഞാൻ നോക്കാറില്ല

നെഗറ്റീവ് കമന്റുകൾ ഒന്നും തന്നെ ഞാൻ വായ്ക്കാറില്ല, കൂട്ടുകാർ പറഞ്ഞ് ഞാൻ അറിഞ്ഞു ഒരുപാട് നെഗറ്റീവ് ഉണ്ടെന്ന്. പക്ഷെ എന്നെ വിളിക്കുന്ന പലരും വളരെ പോസ്റ്റീവായാണ് സംസാരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ എന്നെ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ഇനിയും മുന്നോട്ട് പോവണം ഡിസ് ലൈക്കുകളിലൊന്നും തളരരുതെന്നാണ് അവർ പറയുന്നത്. പലർക്കും കൊള്ളേണ്ടതുപോലെ ഇത് കൊണ്ടിട്ടുണ്ട്. അതിന്റെ പ്രതികരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios