ക്യാൻസർ വരുന്നത് തടയാൻ പറ്റുമോ?  നല്ലൊരു ശതമാനം കാൻസറുകളും നമ്മുടെ ജീവിതരീതികളോട് ബന്ധമുള്ളവയാണ് . അതുകൊണ്ടു തന്നെ ചില ജീവിതചര്യകൾ ശീലമാക്കുന്നത് ക്യാൻസർ ഉണ്ടാവാതെ സംരക്ഷിക്കും .

1 പുകവലിയും പുകയില ഉൽപന്നങ്ങളും നിർത്തുക, പുകവലി ക്യാൻസർ സാധ്യതകളെ പലമടങ്ങു വർദ്ധിപ്പിക്കും. വായിൽ , ശ്വാസകോശത്തിൽ, അന്നനാളത്തിൽ , പാൻക്രിയാസിൽ ഒക്കെ ക്യാൻസർ  ഉണ്ടാവാനുള്ള സാധ്യത 

2. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ രീതി

3. സ്ഥിരമായി വ്യായാമങ്ങൾ ചെയ്യുക .

4.നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി കുറയ്ക്കുക , അർബുദകാരകമായ കെമിക്കലുകൾ , റേഡിയേഷനുകൾ എന്നിവയോടുള്ള സമ്പർക്കം ഒഴിവാക്കുക

5..പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക . ഹെപ്പറ്റൈറ്റിസ് B കുത്തിവെപ്പ് , പാപ്പിലോമാ വൈറസ് (HPV) കുത്തിവെപ്പ് എന്നിവ നല്ലൊരു ശതമാനം ഗർഭാശയ ക്യാൻസർ, കരൾ ക്യാൻസർ എന്നിവ തടയും .

6 സംശയങ്ങൾ ഉള്ളപ്പോൾ ഡോക്ടർമാരെ കാണാൻ മടികാണിക്കരുത് . ചികിത്സ കൃത്യമായും പൂർണ്ണമായും എടുക്കു . തുടർ പരിശോധനകൾ മുടക്കാതിരിക്കുക

നേരത്തേയുള്ള രോഗ നിർണയമാണ് ക്യാൻസർ ചികിത്സയിൽ ഏറ്റവും നിർണായകം. ശാസ്ത്രീയമായ ചികിത്സാ രീതികൾ അവലംബിക്കുക എന്നത് പരമപ്രധാനവും.