ക്യാൻസർ രോഗബാധയുടെ നിരക്ക് ഭയാനകമായി ഉയരുന്നുവെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും ശ്രമിച്ചാൽ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന് ലോകാരോഗ്യ സംഘടന ആത്മവിശ്വാസം നൽകുന്നു
ക്യാൻസർ എന്തു കൊണ്ട് ബാധിക്കുന്നുവെന്ന ചോദ്യത്തിന് ലോകം ഉത്തരം തേടുകയാണ്. ജീവിതചര്യയിലെ അപാകതകളും മലിനീകരണവും മായവും പോലുള്ള കാരണങ്ങൾ മാത്രമാണോ ക്യാൻസർ ബാധയിലേക്ക് നയിക്കുന്നതെന്നാണ് ലോകസമൂഹത്തിന്റെ മുന്നിലെ ചോദ്യം. ക്യാൻസർ രോഗബാധയുടെ നിരക്ക് ഭയാനകമായി ഉയരുന്നുവെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും ശ്രമിച്ചാൽ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന് ലോകാരോഗ്യ സംഘടന ആത്മവിശ്വാസം നൽകുന്നു. ഫലപ്രദമായ ഇടപെടൽ നടത്തിയാൽ ക്യാൻസർ ബാധയിൽ മൂന്നിലൊരു ഭാഗം തടയാൻ സാധിക്കും.
ക്യാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നിൽ തന്നെയാണ്. നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ രോഗം പൂർണമായി ഭേദപ്പെടുത്താമെന്ന് വൈദ്യസമൂഹം ഉറപ്പു നൽകുന്നു. ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളിൽ മാറ്റം വരാം. ക്ഷീണം, ശരീരത്തിൽ വലിയ മുഴകൾ പ്രത്യക്ഷപ്പെടുക, ശരീര ഭാരം അനിയന്ത്രിതമായി കുറയുക, ത്വക്കിന്റെ നിറം മാറുക, മഞ്ഞ, കറുപ്പ്, ചുമപ്പ് നിറം വരിക, ശോധനയുടെ രീതികളിൽ മാറ്റം വരിക, ശ്വാസംമുട്ട്, ചുമ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ദഹനക്കേട്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അസ്വസ്ഥത, സന്ധി വേദന, നിരന്തരമായ പനി, രാത്രിയിൽ അമിതമായ വിയർപ്പ്, മലത്തിൽ രക്തസ്രാവം ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം. ഓരോ തരം ക്യാന്‍സറിനും ഓരോ തരത്തിലുള്ള ലക്ഷണമാണ് കാണിക്കുക, ഇതും വിശദമായി ചോദിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്കേ കഴിയൂ. അതിനാല്‍, ആരോഗ്യകാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ വ്യക്തമായി ഡോക്ടര്‍ക്ക് വിശദീകരിച്ചുനല്‍കാം
'ട്യൂമര്‍'ഉം ക്യാന്‍സറും തമ്മിലുള്ള വ്യത്യാസം...
'ട്യൂമര്‍' അഥവാ കോശങ്ങള്‍ വളര്‍ന്ന് മുഴയാകുന്നത് രണ്ട് തരത്തിലാണ് പ്രധാനമായും ഉള്ളത്. ഒന്ന് ശരീരം മുഴുവന്‍ പടരുന്ന ക്യാന്‍സറസായ 'ട്യൂമര്‍'. രണ്ട്, ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമുണ്ടാകുന്ന വളര്‍ച്ച. ഇവ രണ്ടും തമ്മില്‍ വലിയ അന്തരമാണുള്ളത്. ക്യാന്‍സറസായ മുഴകള്‍ അല്‍പം അപകടകാരികള്‍ തന്നെയാണ്. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ രക്തത്തിലൂടെയും കോശദ്രാവകങ്ങളിലൂടെയുമെല്ലാം പരന്ന് ശരീരത്തിലെവിടെ വേണമെങ്കിലും ഇവയെത്താം. അതാണ് ക്യാന്‍സറിന്റെ രണ്ടാംഘട്ടമായി അറിയപ്പെടുന്നത്. ക്യാന്‍സറസല്ലാത്ത മുഴകളും പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. എന്നാല്‍ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതേയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പിന്നീട് ഇതുമൂലം ഉണ്ടാകണമെന്നുമില്ല.
