മുന്‍കരുതലുകളിലൂടെ തീര്‍ച്ചയായും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നു തന്നെയാണ് സ്കിൻ ക്യാൻസർ

തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ കാന്‍സര്‍. സ്കിന്‍ കാന്‍സര്‍ അഥവാ ചർമാർബുദം ഇന്ന് കൂടിയ അളവില്‍ കണ്ടുവരുന്നുണ്ട്. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ചാർമാര്‍ബുദങ്ങളുണ്ട്. അടുത്തിടെ ജേണല്‍ നേച്ചര്‍ കമ്യൂണിക്കേഷന്റെ ഒരു പഠനത്തില്‍ ഹെയര്‍ ഫോളിക്കിൾ അഥവാ രോമമൂലത്തിലുള്ള ചെറുഗ്രന്ഥികളില്‍ സ്കിന്‍ ക്യാൻസർ ഉണ്ടാകാം എന്നു കണ്ടെത്തിയിരുന്നു. 
മുന്‍കരുതലുകളിലൂടെ തീര്‍ച്ചയായും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നു തന്നെയാണ് സ്‌കിന്‍ ക്യാൻസർ. എപ്പോഴും സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്‌ക്രീന്‍ ശീലമാക്കുക. ഇത് സ്കിന്‍ ക്യാൻസർ തടയാന്‍ സഹായിക്കും. ശരീരത്തിലെ മറുകുകള്‍ക്ക് നിറവ്യത്യാസമോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നും ശ്രദ്ധിക്കുക. ഇത്തരം മാറ്റങ്ങള്‍ ചിലപ്പോള്‍ ക്യാൻസർ കാന്‍സറിനുള്ള ലക്ഷണമാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്കിന്‍ ക്യാൻസർ പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സേവനം തേടുക. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വളരുന്ന വ്യത്യസ്തതയാണിത്. ത്വക്ക് ക്യാൻസർ ചികിത്സ പൂർണ്ണമായും ട്യൂമർ, രോഗത്തിന്‍റെ ഘടന, രോഗിയുടെ പൊതു അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.