കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ മൂന്ന് ഇരട്ടിയോളം വര്‍ധനയാണ് തൊണ്ടയിലുണ്ടാവുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. തൊണ്ടയില്‍ ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം. കഴുത്തിലുണ്ടാകുന്ന മുഴയായിട്ടായിരിക്കും കാണാന്‍ കഴിയുക, പക്ഷേ തൈറോയിഡിന്റെ എല്ലാമുഴയും ക്യാന്‍സറല്ല. തൈറോയിഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. 

5-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക.  ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുക, ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്.

നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക, മരുന്നുകള്‍ കഴിച്ച ശേഷവും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞില്ലെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക. തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പും പ്രത്യേകം ശ്രദ്ധിക്കണം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.