അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹത്തിനും അഹമ്മദാബാദിലേക്ക് 299 ദിർഹത്തിനും യാത്ര ചെയ്യാം

കൊച്ചി: യുഎഇയിൽ നിന്നും നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതൽ ആരംഭിക്കുന്നു. ജൂലൈ 28 നും ഓഗസ്റ്റ് 3 നും ഇടയിൽ നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക

Add Asianetnews as a Preferred SourcegooglePreferred

അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹത്തിനും അഹമ്മദാബാദിലേക്ക് 299 ദിർഹത്തിനും യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കറ്റിലേക്ക് 399 ദിർഹമിനും കുവൈറ്റിലേക്ക് 398 ദിർഹമിനും സലാലയിലേക്ക് 578 ദിർഹമിനും യാത്ര ചെയ്യാനുള്ള അവസരവുമുണ്ട്. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കറ്റിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈറ്റ് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും യാത്ര ചെയ്യാം

അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറ‍ഞ്ഞ എയർ‌ലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 26 മുതൽ മൂന്നാമത്തെ പ്രതിദിന വിമാനം കൂടി ആരംഭിക്കാനാണ് പ​ദ്ധതി. യുഎഇയും തായ്‌ലൻഡും തമ്മിലുള്ള വ്യാപാര, ടൂറിസം ബന്ധങ്ങളുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനൊപ്പം ഞങ്ങളുടെ ഉപഭോക്താക്കളുടെ യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർ അറേബ്യയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദേൽ അൽ അലി പറഞ്ഞു.