ആഗ്രഹങ്ങള്‍ക്ക്‌ അതിരുകളില്ല. ഉണര്‍ന്നുയരുന്ന ആഗ്രഹങ്ങള്‍ സഫലമാക്കുവാന്‍ ആഘോഷങ്ങള്‍ സുര്‍ണ്ണാവസരമൊരുക്കും. നമ്മുടെ മഹോത്സവമായ ഓണം അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. 

വലിയ ആനുകുല്യങ്ങളുടെ അകമ്പടിയോടെ ആഘോഷം പടിവാതില്‍ക്കലെത്തുമ്പോള്‍ നേട്ടങ്ങള്‍ കൈയ്ക്കലാക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുക നാം മലയാളികളുടെ ഒരു ശീലമാണ്‌. ഈ ശീലം അടുത്തറിഞ്ഞ്‌, പ്രിയ ഉപഭോക്താക്കളുടെ മനസ്സുനിറയ്ക്കുന്ന മികവുറ്റ ഓഫറുകളും, ആനുകൂല്യങ്ങളുമായി ഓണം അതിഗംഭീരമാക്കുവാന്‍ കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡായ ആംസ്ട്രാഡ്‌ ഒരുങ്ങിക്കഴിഞ്ഞു. 

എല്‍.ഇ.ഡി ടെലിവിഷനുകള്‍ ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്‌. ഈ ഓണക്കാലത്ത്‌ ആംസ്ട്രാഡിന്റെ 4 കെ അള്‍ട്രാ എച്ച്‌.ഡി ടി വി 55% വരെ ഡിസ്കൗണ്ടോടു കൂടി സ്വന്തമാക്കുവാന്‍ സാധിക്കും. 

വീട്ടമ്മമാര്‍ക്ക്‌ ഏറ്റവും ഉപയോഗപ്രദമായ ഒന്നാണ്‌ വാഷിംഗ്‌ മെഷീന്‍. മികവുറ്റ വില്‍പ്പനാനന്തര സേവനം മുഖമുദ്രയാക്കിയ ആംസ്ട്രാഡ്‌ 10 വര്‍ഷത്തെ സുദീര്‍ഘമായ വാറണ്ടിയാണ്‌ ടോപ്പ്‌ ലോഡ്‌ വാഷിംഗ്‌ മെഷീനുകള്‍ക്ക്‌ വാഗ്ദാനം ചെയ്യുന്നത്‌. 

അതുപോലെ, അനുദിനം ചൂടേറുന്ന വേനല്‍ക്കാലത്തും, മറ്റ്‌ അവസരങ്ങളിലും ഉണര്‍വും, നവോന്മേഷവും പകരാന്‍ ആംസ്ട്രാഡ്‌ എയര്‍ കണ്ടീഷണറുകള്‍ സ്വന്തമാക്കാം. ഇപ്പോള്‍ 6 വര്‍ഷത്തെ വാറന്റിയോടെയാണ്‌ ഈ എയര്‍ കണ്ടീഷണറുകള്‍ എത്തുന്നത്‌. വീടുകള്‍ക്കും, ഓഫീസുകള്‍ക്കും, ഷോറൂമുകള്‍ക്കും വേണ്ട വിവിധ മോഡലുകള്‍ ആംസ്ട്രാഡിനുണ്ട്‌.

ജീവിതം ആധുനികവും, അനായാസവും, ആഹ്ളാദപൂര്‍ണ്ണവുമാക്കുവാന്‍ നെക്സ്റ്റ്‌ ജനറേഷന്‍ ടെക്നോളജിയുടെ മികവോടെയാണ്‌ ഓരോ ആംസ്ട്രാഡ്‌ ഉല്‍പ്പന്നവും ഡിസൈന്‍ ചെയ്തിരിക്കുന്നത്‌. എല്ലാ ഉല്‍പ്പന്നങ്ങളുടെയും വൈവിധ്യവും, വിപുലവുമായ ശ്രേണികള്‍ പുതുമകള്‍ ഉള്‍ക്കൊണ്ട്‌ ആംസ്ട്രാഡ്‌ അവതരിപ്പിക്കുന്നു. ഓരോ ആവശ്യത്തിനും ഇണങ്ങുന്നതും, ഓരോരുത്തരുടേയും ബഡ്ജ റ്റിനുള്ളില്‍ ഒതുങ്ങുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ഈ ശ്രേണിയില്‍ ഉണ്ടെന്നത്‌ ആംസ്ട്രാഡിനെ വേറിട്ടതാക്കുന്നു.

ഗുണമേന്മ, വില്പനാനന്തര സേവനം‌, സാങ്കേതിക വിദ്യ എന്നീ മുന്ന്‌ കാര്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു എന്നതാണ്‌ ആംസ്ട്രാഡിനെ കേരളത്തിന്റെ പ്രിയ ബ്രാന്‍ഡായി മാറ്റിയത്‌. മാത്രമല്ല അനുനിമിഷം മാറുന്ന സാങ്കേതിക വിദ്യകള്‍ ഓരോ ഉല്‍പ്പന്നത്തിലും ഉൾക്കൊള്ളിക്കാനും അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ആസ്വദിക്കുവാൻ ഇടം നൽകുന്നതിനും ആംസ്ട്രാഡ്‌ പ്രതിജ്ഞാബദ്ധമാണ്‌. അതുകൊണ്ടു തന്നെയാണ്‌ ഇന്‍ഡ്യയിലെ ഏറ്റവും പ്രോമിസിംഗായ ബ്രാന്‍ഡായും, ഏഷ്യയിലെ പ്രസ്റ്റീജിയസ്‌ ബ്രാന്‍ഡായും ആംസ്ട്രാഡ്‌ മാറിയത്‌. 

ഈ ഓണാഘോഷം അവിസ്മരണീയമാക്കുവാന്‍ ആംസ്ട്രാഡ്‌ ഒരുക്കിയിരിക്കുന്ന അതിശയിപ്പിക്കുന്ന ഓഫറുകള്‍ക്കൊപ്പം നിങ്ങളാഗ്രഹിച്ച എല്‍.ഇ.ഡി ടിവിയും, എയര്‍ കണ്ടീഷണറും, വാഷിംഗ്‌ മെഷീനും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ പ്രമുഖ ഡീലര്‍ ഷോറൂമുകളിലും ആംസ്ട്രാഡ്‌ ഇലക്ട്രോണിക്സ്‌ - ഹോം അപ്ലയന്‍സസ്‌ ലഭ്യമാണ്‌.