വീടിന്റെ ചുവരുകള്‍ക്ക് ഭംഗി കൂട്ടാനായി പലകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ദിവസങ്ങള്‍ക്കുള്ളില്‍ വീടിന്റെ ചുമരുകളെല്ലാം അഴുക്ക് പുരുണ്ട് വൃത്തികേടാകുന്ന കാഴ്ച്ചയാണ് പലയിടത്തും കാണാൻ സാധിക്കുന്നത്. സ്വീകരണമുറിയായാലും കുട്ടികളുടെ കിടപ്പുമുറിയായാലും എല്ലാം തന്നെ അഴുക്ക് പുരളാനാണ് സാധ്യത. കറകൾ പിടിച്ചും, കുട്ടികൾ ചുമരിൽ കാർട്ടൂണുകൾ വരച്ചും ചുമരിന്റെ മനോഹാരിത നഷ്ടപ്പെടാം. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്കായി ഏഷ്യന്‍ പെയിന്റ്‌സ് 'അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ്' അവതരിപ്പിക്കുന്നത്. അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് പൂശിയ ചുവരുകളില്‍ പറ്റുന്ന അഴുക്ക് തുടച്ചു കളയാൻ സാധിക്കും എന്നതാണ് പ്രത്യേകത.

ചുവരുകളുടെ ഉപരിതലത്തെ കൂടുതൽ മനോഹരമാക്കുന്ന ഫിനിഷാണ് ഈ പെയിന്റിനുള്ളത്. ഭിത്തികളില്‍ ബാധിക്കുന്ന പൂപ്പലിനും കരിമ്പനുമെല്ലാം ശക്തമായ പ്രതിരോധ കവചം തീര്‍ക്കാന്‍ ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന് സാധിക്കുന്നു.  ഇതിന്റെ ഫിലിം മറ്റേതൊരു പെയിന്റിനേക്കാളും ഇരട്ടി ബലമുള്ളതാണ്. മറ്റൊരു പ്രത്യേകത എത്ര തവണ തേച്ച് വൃത്തിയാക്കിയാലും ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് അടിച്ച ചുവരുകളുടെ മിനുസം ഒട്ടും കുറയില്ല എന്നതാണ്. കറപുരണ്ട മൂലകള്‍, വൃത്തിഹീനമായ ചുമരുകള്‍, പാടുകളും പോറലും ഉള്ള അകങ്ങള്‍, എണ്ണക്കറപുരണ്ട അടുക്കള ഭിത്തികള്‍ എന്നിവയെല്ലാം ആപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് മായ്ച്ചുകളഞ്ഞ് വീടിന് ഭംഗി കൂട്ടുന്നു. ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന്റെ അഡ്വാന്‍സ്ഡ് സ്റ്റെയിന്‍ ഗാര്‍ഡ് നിങ്ങള്‍ക്ക് ഒരു കെയര്‍ഫ്രീ ജീവിതം സമ്മാനിക്കുന്നു. ഭിത്തികൾക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന് താരതമ്യേനേ വിലയും കുറവാണ് എന്നത്‌ ഇതിനെ ഉപഭോക്താക്കൾക്ക്‌ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു.